പഴങ്ങൾ പച്ചക്കറികൾ ഇവയെല്ലാം നമ്മുടെ നിത്യജീവിതത്തിൽ വളരെയേറെ പ്രാധാന്യമർഹിക്കുന്നവയാണ്. പഴങ്ങളിൽ തന്നെ പല വെറൈറ്റീസ് ഉണ്ട്. അവയെല്ലാം രുചിച്ചു നോക്കാൻ നമുക്ക് വളരെയധികം ഇഷ്ടമാണ്. ആഗ്രഹിക്കുന്നത് നമ്മൾ വാങ്ങിക്കുന്നു. കഴിക്കുന്നു അത്രമാത്രം. കാരണം പഴങ്ങൾക്ക് അധികം വിലയില്ല ഒരു സാധാരണക്കാരന് വാങ്ങിക്കാവുന്നവയാണ് ഒട്ടുമിക്ക പഴങ്ങളും. എന്നാൽ ഒരു പൈനാപ്പിളിന് 10 ലക്ഷം രൂപ വരും എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. എന്നാൽ ഇത് സത്യമാണ്.
പൈനാപ്പിൾ ഇഷ്ടമുള്ള വരും ഇഷ്ടമില്ലാത്തവരും ഉണ്ടാകും . വൈറ്റമിൻ സി, ആന്റിഓക്സിഡന്റുകൾ, മാംഗനീസ്,പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ എന്നിവയുടെ എല്ലാം സമ്പന്നമായ ഉറവിടമാണ് പൈനാപ്പിൾ. മഞ്ഞു കാലത്താണ് ഇത് കൂടുതലായും കണ്ടുവരാറുള്ളത്. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും എന്നതിനാൽ പൈനാപ്പിളിന് വളരെയേറെ ആരാധകരാണ് ഉള്ളത്. സാധാരണ നാട്ടിൻപുറങ്ങളിൽ പൈനാപ്പിൾ കൃഷി ചെയ്യാറുണ്ട്.കടകളിലും ഇവ സുലഭമായി ലഭിക്കാറുണ്ട്. എന്നാൽ വില താങ്ങാൻ പറ്റാത്ത ഒരു പൈനാപ്പിളിനെ കുറിച്ചാണ് ഇനി പറയുന്നത്. ഇംഗ്ലണ്ടിലെ കോൺവാളിൽ വളരുന്ന പൂന്തോട്ടത്തിന്റെ പേരിൽ ഹെലിഗൻ പൈനാപ്പിളിന് ഏകദേശം ആയിരം പൗണ്ട് സ്റ്റെർലിംഗ് അതായത് നമ്മുടെ ഇന്ത്യൻ രൂപ ഒരു ലക്ഷം വില വരുമെന്ന് ബിബിസി റിപ്പോർട്ടിൽ പറയുന്നു. ഒരു വിള പാകമാകാൻ ഏകദേശം രണ്ടോ മൂന്നോ വർഷം എടുക്കുമത്രേ. ഇവയെ 1819 ൽ ബ്രിട്ടനിലേക്ക് കൊണ്ട് വന്നതായി പറയപ്പെടുന്നു. താമസിയാതെ പൈനാപ്പിൾ കൃഷിക്ക് രാജ്യത്തെ കാലാവസ്ഥ നല്ലതല്ല എന്ന് അവിടെയുള്ള ഹോർട്ടികൾച്ചറസ്റ്റുകൾ മനസ്സിലാക്കി. അതിനാൽ അവർ ഒരു തന്ത്രം മെനഞ്ഞെടുത്തു. ഒരു പ്രത്യേക തടി കുഴിയുടെ ആകൃതിയിലുള്ള പാത്രങ്ങൾ രൂപകൽപ്പന ചെയ്തു. അതിനെ പോഷിപ്പിക്കാൻ വേണ്ടി ഒഴുകുന്ന വളത്തിന്റെ പുതിയ വിതരണ സംവിധാനവും ഒരു ബാക്കപ്പ് ഹീറ്ററും ചേർത്തു. വളരെ ബുദ്ധിമുട്ടിയാൽ മാത്രമേ പൈനാപ്പിൾ ചെടി വളർത്തിയെടുക്കാൻ ആകു. ഇതിനായി ഉപയോഗിക്കുന്ന വളത്തിന്റെ ചിലവ്, ഗതാഗത ചെലവ്, പൈനാപ്പിൾ കുഴികളുടെ പരിപാലനം, മറ്റുകാര്യങ്ങൾ പരിപാലിക്കാനുള്ള സമയം, ഇവയ്ക്കെല്ലാം വേണ്ടി ഓരോ പൈനാപ്പിളിനും നമുക്ക് ആയിരം പൗണ്ട് ചെലവാക്കേണ്ടി വരും. ശരിയായ വിക്ടോറിയൻ സാങ്കേതികവിദ്യകൾ പഠിച്ചാൽ മാത്രമേ ഇത് വിലയിച്ചെടുക്കാൻ സാധിക്കു. ഇത്തരം സാങ്കേതികവിദ്യകളുടെ പഠനം ഞങ്ങളുടെ തോട്ടക്കാർക്കും സന്ദർശകർക്കും ഒരുപോലെ ഉപകാരപ്രദമാണ്. ക്യു ഗാർഡനിൽ നിന്ന് ഹെലി സമ്മാനിച്ച സസ്യങ്ങളുടെയും കരീബിയനിൽ നിന്ന് ലഭിച്ച അപൂർവ്വ വ്യക്തികളുടെയും സങ്കലനമാണ് ഈ പൈനാപ്പിൾ. പഴങ്ങൾ ലേലം ചെയ്താൽ ഓരോ പൈനാപ്പിളിനും 10 ലക്ഷം രൂപ വരെ വില ലഭിക്കുമെന്ന് ഇവിടുത്തെ ഉദ്യാനപാലകർ പറയുന്നു.

 
                                            