ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഘടകം കേരളത്തിൽ രൂപീകരിക്കാനുള്ള നീക്കം തകർത്ത എൻ ഐ എ പുറത്തുവിടുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. വളർത്തുമൃഗങ്ങളെപ്പറ്റിയെന്ന വ്യാജേന പെറ്റ് ലവേഴ്സ് എന്ന ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു സംഘടനയുടെ പ്രവർത്തനം കേരളത്തിൽ ശക്തമാക്കാൻ ശ്രമിച്ചത്. ക്രിസ്ത്യൻ മതപണ്ഡിതനെ വധിക്കാൻ പദ്ധതിയിട്ട സംഘം ഇതിനുള്ള പണം കണ്ടെത്തുവാൻ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ആലോചിച്ചിരുന്നു എന്നാണ് അന്വേഷണ ഏജൻസി പുറത്തുവിടുന്ന വിവരം.
കഴിഞ്ഞദിവസം ചെന്നൈയിൽ വച്ച് എൻ ഐ എഅറസ്റ്റ് ചെയ്ത നബീൽ അഹമ്മദ് ആണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്. നബീലിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങൾ ലഭിച്ചത്. നേരത്തെ ഖത്തറിൽ ജോലി ചെയ്തിരുന്ന നബീൽ അവിടെവച്ചാണ് ഐ എസ് ബന്ധം സ്ഥാപിക്കുന്നത്. കേരളത്തിൽ യുവാക്കളെ റിക്രൂട്ട് ചെയ്ത് പ്രവർത്തനം ശക്തിപ്പെടുത്തുവാനും നബീൽ പദ്ധതിയിട്ടിരുന്നു.
