പിണറായി വിജയന്‍ ഭരിക്കുന്ന ഈ സംസ്ഥാനത്ത് ഒരു വളി വിടാന്‍ സ്വാതന്ത്ര്യം ഇല്ലേ? വളി വിട്ടതിന്റെ പേരില്‍ ഒരു ചെറുപ്പക്കാരനെ പോലീസുകാര്‍ ക്രൂരമായി തല്ലി ചതച്ച വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ രണ്ടു മൂന്ന് ദിവസമായി വൈറലാണ്. ആ പോലീസുകാരോട് ചോദിക്കാനുള്ളത് ഇത്രമാത്രം, എന്താ നിങ്ങള്‍ വളി വിടില്ലേ? വളിവിടുന്നത് സമയവും കാലവും നോക്കിയാണോ? നിങ്ങള്‍ വിടുന്ന വളിക്ക് എന്താ പെര്‍ഫ്യൂമിന്റെ സുഗന്ധമാണോ ഉള്ളത്?
നിസ്സാരമായി നമ്മളെല്ലാവരും വിട്ടുകളയുന്ന ഒരു സാധനം, അത് ആ ചെറുപ്പക്കാരന്‍ വിട്ടപ്പോള്‍ കേരള പോലീസിന് സഹിച്ചില്ല എന്ന് തന്നെ പറയാം. ഈ വാര്‍ത്ത കാണുമ്പോള്‍ ജനം മൂക്കത്ത് വിരല്‍ വച്ച് പോകും.
പിണറായി വിജയന്റെ വായില്‍ പഴം തിരുകി വച്ചിരിക്കുവാണോ? പോലീസുകാരുടെ ഈ ക്രൂരത പിണറായി വിജയന്‍ അറിഞ്ഞില്ലേ?. നല്ല മുഘ്യ മന്ത്രി ആണെങ്കില്‍ ഈ വിഷയത്തില്‍ നേരിട്ട് ഇടപെട്ട് ആ പോലീസ് കാരനെ പിരിച്ചു വിട്ടേനെ. ഈ സംഭവം നിസ്സാരമാണെന്ന് തള്ളിക്കളയാന്‍ ആണ് ഭാവം എങ്കില്‍ അടുത്ത നിയമസഭ ഇലക്ഷന് എല്‍ ഡി എഫ് അടപടലം മൂഞ്ചും . പോലീസിനെ നിയന്ത്രിക്കാന്‍ കഴിയാത്ത ഭരണാധികാരിയാണോ നിങ്ങള്‍? ഒരു ഒരു തെറ്റും ചെയ്യാത്ത പാവങ്ങളെ വെറുതെ തല്ലിച്ചതക്കുന്നത് ബഹുമാനപ്പെട്ട മുഖ്യമന്ത്രി, നിങ്ങള്‍ക്ക് എങ്ങനെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയുന്നു?
ആ ചെറുപ്പക്കാരനെ വളിവിട്ടതിന്റെ പേരില്‍ തല്ലി ചതച്ച പോലീസുകാരുടെ ചന്തി അതേ രീതിയില്‍ തല്ലി പൊള്ളികയാണ് വേണ്ടത്. കേരളത്തിന്റെ പോക്ക് ഇങ്ങനെയാണെങ്കില്‍ ജനങ്ങള്‍ ഇനി അത് തന്നെ ചെയ്യും. പോലീസുകാരിലെ ഇത്തരം ക്രിമിനലുകള്‍ക്ക് കടുത്ത ശിക്ഷ കൊടുക്കാനും വരുതിയില്‍ നിര്‍ത്താനും ഭരണകൂടത്തിനോ കോടതിക്കോ കഴിയുന്നില്ലെങ്കില്‍ ജനങ്ങള്‍ എല്ലാം നിയമങ്ങളും അങ്ങ് മറക്കും. ജനങ്ങള്‍ കൂട്ടത്തോടെ ഇറങ്ങി പോലീസുകാരെ അങ്ങ് പൊങ്കാലയിടും,അത്ര തന്നെ.
അല്ല ഒരു കാര്യം കൂടി ചോദിക്കാനുണ്ട്, ഇനി ജനങ്ങള്‍ വളി വിടുന്നതിന് ഫൈന്‍ ഈടാക്കാന്‍ വല്ല തീരുമാനം ആഭ്യന്തരവകുപ്പിന് ഉണ്ടോ?
എന്തായാലും ആ ചെറുപ്പക്കാരന്റെ അവസ്ഥ വളരെ കഷ്ടമാണ്. കൊല്ലം ജില്ലയിലെ പുനലൂരില്‍ വഴിയോരക്കച്ചവടം ചെയ്തുകൊണ്ടിരുന്ന റിയാസിനാണ് പോലീസുകാരുടെ ക്രൂരമര്‍ദ്ദനം ഉണ്ടായത്.നേരെ വണ്ണം അയാള്‍ക്ക് ഒന്നിരിക്കുവാനോ കിടക്കുവാനോ ടോയ്ലറ്റില്‍ പോകാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാക്കി.
അല്ല പോലീസുകാരെ, നിങ്ങളെ കളിയാക്കി കൊണ്ടല്ല അയാള്‍ ആ സാധനം അങ്ങ് വിട്ടത്. വേണമെങ്കില്‍ നിങ്ങള്‍ക്കതിന്റെ ബയോളജി കൂടി പഠിപ്പിച്ചു തരാം. എല്ലാ ജന്തുജാലങ്ങളും മലാശയത്തിലൂടെ പുറന്തള്ളുന്ന ദഹനപ്രക്രിയയിലെ വാതകങ്ങളുടെ മിശ്രിതമാണ് അധോവായു എന്ന് പറയുന്നത്.
ഇതില്‍ ഭക്ഷണം കഴിക്കുമ്പോഴും കുടിക്കുമ്പോഴോ ഉള്ളില്‍ പെടുന്നതൊ, രക്തത്തില്‍ നിന്നും പുറംതള്ളപ്പെടുന്നതോ, ഭക്ഷണം ദഹിക്കുമ്പോള്‍ പുറത്ത് വരുന്നതൊ ആയിരിക്കാം. നിങ്ങള്‍ വന്ന സമയത്ത് ആ യുവാവ് ഭക്ഷണം കഴിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ആളെയാണ് നിങ്ങള്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചത്. ഇത്രയധികം മര്‍ ദ്ദിക്കുവാന്‍ അയാള്‍ നിങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്?
എന്തായാലും പുനലൂര്‍ നഗരത്തിന് ഒരു പുതിയ പേര് കിട്ടി വളി മുക്ക്. പിന്നെ ചരിത്രത്താളുകളില്‍ കേരള പോലീസിന്റേതായി ഒരു പൊന്‍തൂവല്‍ കൂടി…. വളിയുടെ പേരില്‍ ക്രൂരമായി മര്‍ദ്ദിച്ചു എന്നത്. മുഖ്യമന്ത്രി പിണറായി വിജയനോട് എല്ലാവര്‍ക്കും ചോദിക്കാനുള്ള ചോദ്യം ഇതാണ്, ജനങ്ങള്‍ കേരളം വിട്ട് പോകണോ?

 
                                            