2022 ലെ ഐ പി ല്‍ ടീമില്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ താരങ്ങള്‍ക്കും അവസരം. ഡല്‍ഹി ക്യാപിറ്റല്‍സ് ടീമില്‍ എടുത്തത് നന്ദി പറഞ്ഞ് അണ്ടര്‍ 19 ഇന്ത്യന്‍ ടീം നായകന്‍ യാഷ് ധുല്‍.
‘നന്ദി, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നില്‍ വിശ്വാസമര്‍പ്പിച്ച് അതിന്. ഇത് എനിക്ക് സ്വപ്നസാക്ഷാത്കാരം ആണ്. ടീമിനുവേണ്ടി കഠിനപ്രയത്‌നം ചെയ്യും. ‘യാഷ് ധുല്‍ പറഞ്ഞു.
കഴിഞ്ഞ അണ്ടര്‍ നൈറ്റി ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിനാണ് ഇന്ത്യന്‍ ടീം കീഴടക്കിയത്. അഞ്ചാം തവണയാണ് ഇന്ത്യ അണ്ടര്‍ ലോകകപ്പ് കിരീടം നേടുന്നത്. അണ്ടര്‍ 19 ലോകകപ്പ് നേടിയ ടീമിലെ പ്രധാനപ്പെട്ട മറ്റു ചില താരങ്ങളേയും ഐപിഎല്‍ ടീമുകളില്‍ എടുത്തിട്ടുണ്ട്. അണ്ടര്‍ 19 ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഓള്‍റൗണ്ടര്‍ രാജ് ഭവയെ രണ്ടു കോടി രൂപയ്ക്ക് പഞ്ചാബ് സ്വന്തമാക്കി. ടീമിലെ മറ്റൊരു ഓള്‍റൗണ്ടറായ രാജ് വര്‍ധന്‍ ഹാംഗര്‍ ഗേക്കാറിനെ 1.5 കോടിക്ക് ചെന്നൈയാണ് സ്വന്തമാക്കിയത്.
