തൃശ്ശൂർ: അധികൃതരുടെ കണ്ണുവെട്ടിച്ച് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ രക്ഷപ്പെട്ടു. മോഷണ കേസിൽ പ്രതിയായ പൊള്ളാച്ചി സ്വദേശി ഗോവിന്ദരാജാണ് ജയിൽ ചാടിയത്. സർക്കാർ കോളേജിൽ മോഷണം നടത്തിയത് അടക്കമുള്ള കേസുകളിലെ പ്രതിയാണ് ഗോവിന്ദരാജ്.
രാവിലെ 9 മണിക്ക് തോട്ടത്തിൽ ജോലിക്കായി ഇറക്കിയപ്പോഴാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് ഇയാൾ കടന്നു കളഞ്ഞത്. 12 മണിയോടെയാണ് ജയിൽ അധികൃതർ പോലീസിനെ വിവരമറിയിക്കുന്നത്. പ്രതിയെ പിടിക്കുവാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
.
