“ഈ ഡയലോഗ് ഉണ്ണിമുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ പുരോഗമന തള്ള് തള്ളമായിരുന്നു ” : ഹരീഷ് പേരടി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയറിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ആകെ നിറയുന്നത്. അലന്‍സിയറിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടിയും രംഗത്തെത്തി.
പെണ്‍ പ്രതിമ തന്ന് തങ്ങളെ പ്രലോഭിപ്പിക്കരുത് എന്നായിരുന്നു മുഖ്യമന്ത്രിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം അലന്‍സിയര്‍ പ്രതികരിച്ചത്.

ഈ ഡയലോഗ് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നെങ്കില്‍ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു…പക്ഷെ പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാവാട അലന്‍സിയറായി പോയി…എന്തായാലും പറഞ്ഞ സ്ഥിതിക്ക് അലന്‍സിയറിനോട് രണ്ട് വാക്ക് …അലന്‍സിയറെ..മഹാനടനെ..ഒരു പെണ്‍ പുരസ്‌ക്കാര പ്രതിമ കാണുമ്‌ബോള്‍ പോലും നിനക്ക് ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കില്‍ അത് നിന്റെ മാനസികരോഗം മൂര്‍ച്ചിച്ചതിന്റെ ലക്ഷണമാണ്…അതിന് ചികല്‍സിക്കാന്‍ നിരവധി മാനസിക ആരോഗ്യ കേന്ദ്രങ്ങള്‍ കേരളത്തില്‍ നിലവിലുണ്ട്…അല്ലെങ്കില്‍ മറ്റൊരു വഴി സ്വര്‍ണ്ണം പൂശിയ ആണ്‍ ലിംഗ പ്രതിമകള്‍ സ്വയം പണം ചിലവഴിച്ച് സ്വന്തമാക്കി വീട്ടില്‍ പ്രദര്‍ശിപ്പിച്ച് അതിലേക്ക് നോക്കിയിരിക്കുക എന്നതാണ് …രാഷ്ടിയ അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ആണ്‍കരുത്ത് ഇതല്ല …അത് സമരങ്ങളുടെയും പോരട്ടങ്ങളുടെതുമാണ്…ഈ സ്ത്രി വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ അലന്‍സിയറുടെ അവാര്‍ഡ് സര്‍ക്കാര്‍ പിന്‍വലിക്കേണ്ടതാണ്.ഹരീഷ് പേരടി കുറിച്ചു.

2018ല്‍ അമ്മ അധ്യക്ഷന്‍ മോഹന്‍ലാലിനു നേരെയുള്ള നടന്‍ അലന്‍സിയറുടെ തോക്കുപ്രയോഗം തിരുവനന്തപുരം നിശാഗന്ധിയില്‍ നടന്ന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ ഞെട്ടലായി.
അഞ്ചു കൊല്ലം കഴിയുമ്‌ബോള്‍ അതേ വേദിയില്‍ മറ്റൊരു വിവാദം. അത് മലയാള സിനിമയ്ക്ക് തന്നെ നാണക്കേടായി എന്നാണ് വിലയിരുത്തല്‍. മൈക്ക് കിട്ടുമ്‌ബോള്‍ എന്തും പറയുന്ന അലന്‍സിയര്‍. തീര്‍ത്തും സ്ത്രീ വിരുദ്ധമായിരുന്നു അലന്‍സിയറിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന.

അവാര്‍ഡ് വാങ്ങി വീട്ടില്‍ പോകാനിരുന്നയാളാണ് ഞാന്‍, നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്, മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കില്‍ പറയാമായിരുന്നു..സാംസ്‌കാരിക മന്ത്രി ഉള്ളതുകൊണ്ട് പറയാം. സ്പെഷ്യല്‍ ജൂറി അവാര്‍ഡാണ് ഞങ്ങള്‍ക്ക് തന്നത്. നല്ല നടന്‍ എല്ലാവര്‍ക്കും കിട്ടും. സ്പെഷ്യല്‍ കിട്ടുന്നവര്‍ക്ക് സ്വര്‍ണത്തിലെങ്കിലും ഇത് പൊതിഞ്ഞ് തരണം. എനിക്കും കുഞ്ചാക്കോ ബോബനും 25000 രൂപ തന്ന് അപമാനിക്കരുത്. ഞങ്ങള്‍ക്ക് പൈസ കൂട്ടണം. ഗൌതം ഘോഷിനോട് അഭ്യര്‍ത്ഥിക്കുന്നു, ഞങ്ങളെ സ്പെഷ്യല്‍ ജൂറി തന്ന് അപമാനിക്കരുത്. നല്ല അവാര്‍ഡോക്കെ എല്ലാവര്‍ക്കും കൊടുത്തോളു, സ്പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ അവാര്‍ഡ് തരണം.ഈ പെണ്‍പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ഇനിയെങ്കിലും ആണ്‍കരുത്തുള്ള ഒരു മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെണ്‍പ്രതിമ തന്ന് അപമാനിക്കരുത്. ആണ്‍കരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നോ അന്ന് ഞാന്‍ അഭിനയം നിര്‍ത്തും’ അലന്‍സിയര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *