കേന്ദ്ര അനുമതി ലഭിച്ചാൽ കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടുതന്നെയെന്ന് സർക്കാർ.കേരളത്തിൽ വേഗം കൂടിയ ട്രെയിൻ ഓടിക്കാൻ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഒരു സമീപനവും ഉണ്ടാകുന്നില്ലെന്നും കേന്ദ്രാനുമതി ലഭിച്ചാൽ ഉടൻ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു.ഇതോടെ, കേന്ദ്ര അനുമതിയില്ലാതെ കെ റെയിലിനായി കോടികൾ മുടക്കി മുന്നൊരുക്കങ്ങൾ
നടത്തിയതെന്തിനാണെന്ന ചോദ്യം പ്രതിപക്ഷ എംഎൽഎ മാത്യു കുഴൽനാടൻ ഉന്നയിച്ചു.
സർക്കാർ പരിമിതമായ ചിലവ് മാത്രമേ നിലവിൽ
നടത്തിയിട്ടുള്ളുവെന്നും ഇപ്പോൾ പ്രാബല്ല്യത്തിൽ വന്ന പല പ്രൊജക്ടുകളും അത്തരത്തിൽ തന്നെയാണ് ആരംഭിച്ചതെന്നും മന്ത്രി മറുപടി നൽകി. ഒരു പദ്ധതി വരുന്നതിന് മുമ്പ് പ്രാഥമികമായ കാര്യങ്ങൾ മുൻകൂട്ടി ചെയ്യുകയെന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും മന്ത്രി വിശദീകരിച്ചു.
