മലയാള സിനിമ സീരിയൽ ലോകത്ത് തന്റെതായ കഴിവുകൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് മഞ്ജുപിള്ള.എസ്.പി. പിള്ളയുടെ പേരമകളാണ് മഞ്ജു. അടൂർ ഗോപാലകൃഷ്ണന്റെ പുരസ്കാരങ്ങൾ നേടിയ സിനിമയായ നാലു പെണ്ണുങ്ങളിൽ പ്രധാന വേഷം കയ്യാളിയാ നാലു പേരിലൊരാൾ മഞ്ജുവായിരുന്നു. നിരവധി ടെലിവിഷൻ പരിപാടികളുടെ വിധികർത്താവായും മഞ്ജു പ്രേക്ഷകർക്ക് മുൻപിൽ എത്തിയിട്ടുണ്ട്.ഛായാഗ്രാഹകൻ സുജിത്ത് ആണ് ഭർത്താവ്. ഇരുവരുടെയും മകളാണ് ദയ.സത്യവും മിഥ്യയും എന്ന സീരിയലിൽ ആണ് ആദ്യമായീ അഭിനയിക്കുന്നത്.ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൽ എന്നീ പരമ്പരകളിലെ വേഷങ്ങളിലൂടെ ആരാധക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങി. ഹാസ്യാത്മകമായ വേഷങ്ങൾ കൈകാര്യം ചെയ്യാൻ ഒരു പ്രത്യേക കഴിവ് തന്നെ മഞ്ജുവിനുണ്ട്. കോമഡി പരമ്പരകൾ ആണ് കൂടുതലും മഞ്ജുവിനെ തേടിയെത്തിയത്. തട്ടീം മുട്ടീം എന്ന പ്രേക്ഷക പ്രിയ പരമ്പര അത്തരത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ഒന്നാണ്.കെ.പി.എ.എസി. ലളിതയുടെ മരുമകളായിട്ടാണ് ഈ പരമ്പരയിൽ മഞ്ജു വേഷമിടുന്നത്.കാണീകളുടെ പ്രശംസ നേടിയ ചിത്രങ്ങളായ മഴയെത്തും മുൻപേ, ഇരട്ടക്കുട്ടികളുടെ അച്ഛൻ, രമണൻ, നാലു പെണ്ണുങ്ങൾ എന്നിവയിൽ താരം അഭിനയിച്ചിട്ടുണ്ട്.

ഏത് കഥാപാത്രത്തേയും തന്മയത്തത്തോടെ മാത്രം ആണ് താരം അവതരിപ്പിക്കാറുള്ളത്.
ഹോം എന്ന ചിത്രത്തിലെ കുട്ടിയമ്മ എന്ന കഥാപത്രം വളരെ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.അതിന് ശേഷം ബേസിൽ ജോസഫ് നായകനായ ജയ ജയ ജയ ജയ ജയ ഹേയിലും മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച താരം ഇപ്പോള്‍ അമല പോള്‍ ചിത്രം ടീച്ചറിലും മികച്ച പ്രകടനം ആണ് നടത്തിയിരിക്കുന്നത്.
കല്യാണി എന്ന ശക്തമായ കഥാപാത്രത്തെയാണ് താരം ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ സിനിമയിലെ അഭിനയത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് മഞ്ജു പിള്ള. സിനിമയിലെ കഥാപാത്രത്തിനായി പുകവലിക്കാത്ത താന്‍ എട്ട് സിഗരറ്റോളം വലിച്ചു വെന്ന് മഞ്ജു പറഞ്ഞു.
സംവിധായകന്‍ വിവേകിന് സിഗരറ്റ് വലിക്കുന്നതായി വെറുതേ അഭിനയിച്ചാല്‍ പോര പകരം ശരിക്കും സിഗരറ്റ് വലിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഒരു തവണ വലിക്കും ചുമക്കും. ഇതിന്റെ രീതി പിന്നെ പഠിച്ച് ശരിയാക്കി. സിഗരറ്റ് വലിച്ച് കുടുങ്ങിയെങ്കിലും തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സീനായിരുന്നു എന്നും മഞ്ജു പറഞ്ഞു.വിവേക് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ടീച്ചര്‍.അമലാ പോള്‍ നായികയായി എത്തുന്ന സിനിമ ഡിസംബര്‍ 2ന് ആണ് പ്രദര്‍ശനത്തിന് എത്തിയത് . മികച്ച പ്രതികരണം ആണ് പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്.
