ബിഗ് ബോസില്‍ ഒരു ദിവസം എത്ര രൂപ ശമ്പളം: ആദ്യമായി ആ രഹസ്യം വെളിപ്പെടുത്തി ഗോപിക ഗോപി

ബിഗ് ബോസില്‍ നിന്നും ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തി ബിഗ് ബോസ് മലയാളം സീസണ്‍ 5 താരമായ ഗോപിക ഗോപി. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ മറ്റ് ബിഗ് ബോസ് അനുഭവങ്ങളും താരം പങ്കുവെക്കുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ഏറ്റവും ഇഷ്ടപ്പെട്ട താരം റിയാസ് സലീമായിരുന്നു. എത്ര നല്ല ഗെയിമറാണ് അദ്ദേഹം. ഒരു ബിഗ് ബോസ് മത്സാര്‍ത്ഥിക്ക് വേണ്ട എല്ലാ യോഗ്യതകളും റിയാസിനുണ്ടെന്നും ഗോപിക പറയുന്നു.സീസണിന്റെ തുടക്കം മുതല്‍ തന്നെ റിയാസ് ഉണ്ടായിരുന്നെങ്കില്‍ റോബിനേക്കാള്‍ വേറെ ലെവല്‍ ആയേനെ. റോബിനേക്കാള്‍ ആരാധകര്‍ ഉണ്ടാവുകയും സീസണിലെ കിരീടം ഉയര്‍ത്തുകയും ചെയ്‌തേനെയെന്നും ഗോപിക പറയുന്നു.

എയര്‍ടെല്‍ നല്‍കിയ നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്‍കുന്നതിലൂടെ നമുക്ക് ഒരു ലിങ്ക് ലഭിക്കും. അത് വഴി കയറി അവരുടെ വെബ്‌സൈറ്റിലേക്ക് നമ്മുടെ ബയോഡാറ്റ നല്‍കണം. അതോടൊപ്പം തന്നെ വേറെ ചില ചോദ്യങ്ങളുമൊക്കെയുണ്ട്. അതിന് ശേഷം എന്തുകൊണ്ടാണ് ബിഗ് ബോസിലേക്ക് വരാന്‍ ആഗ്രഹിക്കുന്നതെന്ന് ചോദിക്കും. മലയാളം ബിഗ് ബോസിലെ ആദ്യത്തെ കോമണര്‍ ആവാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു എന്റെ മറുപടി.

അടുത്ത ഘട്ടം എന്ന് പറയുന്നത് അഭിമുഖമാണ്. സീസണ്‍ തുടങ്ങുന്നതിന് രണ്ടാഴ്ച മുമ്പാണ് എന്നെ വിളിക്കുന്നത്. മുന്നൂറ് പേരെയെങ്ങാനുമാണ് അവര്‍ അഭിമുഖത്തിനായി വിളിച്ചിരുന്നത്. അതിന് അകത്ത് നിന്നും ഞാന്‍ തിരഞ്ഞെടുക്കപ്പെടുന്നു. സൂം വഴിയായിരുന്നു എന്റെ അഭിമുഖം. നല്ല ടെന്‍ഷനായിരുന്നു. അവസാന ഘട്ടത്തില്‍ 10 പേരാണ് ഉണ്ടായത്. പരിപാടി തുടങ്ങാന്‍ 3 ദിവസം മുമ്പാണ് എന്നെ വിളിച്ച് സെലക്ടായ കാര്യം അറിയിക്കുന്നതെന്നും ഗോപിക പറയുന്നു.

മുംബൈക്കുള്ള ടിക്കറ്റ് ഉള്‍പ്പെടെ അയച്ച് തന്നു. ആരോടും പറയരുതെന്ന് പറഞ്ഞെങ്കിലും ഓഫീസില്‍ പറയാതിരിക്കാന്‍ സാധിച്ചില്ല. താല്‍ക്കാലിക ജോലിയായിരുന്നു, അത് സ്ഥിരമാക്കിയ സമയത്താണ് ബിഗ് ബോസിലേക്ക് ക്ഷണിക്കുന്നത്. തിരിച്ച് വന്ന സമയത്ത് അവര്‍ വിളിച്ചെങ്കിലും എനിക്ക് ആ സമയത്ത് എനിക്ക് അവിടേക്ക് പോവാന്‍ സാധിച്ചിട്ടില്ല. ബിഗ് ബോസില്‍ പോയതുകൊണ്ട് എന്തുകൊണ്ടും സന്തോഷമാണ്. ഇനിയൊരിക്കല്‍ കൂടി വിളിച്ചാല്‍ വീണ്ടും പോവും.

ശോഭയുടെ അഖിലിന്റേയും ടോം ആന്‍ഡ് ജെറി കോംമ്പോ പോലുള്ള കണ്ടന്റുകളും ബിഗ് ബോസില്‍ വേണം. എന്റെ കൊച്ചിന് അതൊക്കെ വലിയ ഇഷ്ടമായി. ശോഭ ചേച്ചിയോട് തന്നെ ഞാന്‍ അത് തുറന്ന് പറഞ്ഞിട്ടുണ്ട്. നല്ല കാര്യമാണെങ്കില്‍ അത് നല്ലതാണെന്ന് തുറന്ന് പറയണം. നെഗറ്റീവായ കാര്യമാണെങ്കിലും എത്ര വലിയ ആളാണെങ്കിലും ഞാന്‍ പറയുമെന്നും ഗോപിക കൂട്ടിച്ചേര്‍ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *