ഏതു കാര്യവും എത്ര റിസ്ക് എടുത്താണെങ്കിലും നേടിയെടുക്കുക എന്നതാണല്ലോ പുതുതലമുറയുടെ സ്വഭാവം. താൻ ആഗ്രഹിക്കുന്നതുപോലെ തന്റെ ശരീരം മാറ്റുന്നതിന് എത്ര തുക വേണമെങ്കിലും ജിമ്മിൽ കൊടുക്കാൻ ആളുകൾ തയ്യാറാണ്. എന്നാൽ കൃത്യമായ വ്യായാമങ്ങളും ഭക്ഷണരീതികളും അല്ല ജിമ്മിൽ പിന്തുടരുന്നത് എങ്കിൽ ഇത് തീർച്ചയായും നിങ്ങളെ മരണത്തിലേക്ക് നയിക്കും. ശരീരം മസിൽ ഉള്ളതാക്കിയെടുക്കാൻ സ്റ്റിറോയ്ഡുകളും മറ്റ് ഹോർമോൺ ട്രീറ്റ്മെന്റുകളും നടത്തിയ ചില വ്യക്തികളെ നമ്മൾക്കറിയാം. ജിമ്മിൽ പോയി ഹൃദയാഘാതം വന്ന് മരിച്ച ചില പ്രശസ്തരായ നടന്മാരും ഉണ്ട്. എന്നാൽ കൃത്യവും ചിട്ടയും അല്ലാത്ത പല രീതികളുമാണ് ഇവരെ മരണത്തിലേക്ക് തള്ളിവിട്ടത്. ബ്രസീലിയൻ ഹൾക്ക് എന്ന് കേട്ടിട്ടുണ്ടോ. ഒരു ഹൽക്കിനെ പോലെ തന്റെ ശരീരം മാറ്റിയെടുക്കാൻ കൊതിച്ച ഒരു 48 വയസ്സുകാരൻ ഉണ്ട് . അയാൾ തന്റെ ജീവിതത്തിൽ എല്ലാത്തിനും വലുത് തന്റെ മസിലുകൾ ആണെന്ന് കരുതി. അദ്ദേഹത്തിന്റെ കഥ എല്ലാവരും അറിഞ്ഞിരിക്കണം.

ബ്രസീലിലെ സാവോ പോളോ സ്വദേശിയാണ് സെഗാറ്റോ. ഇദ്ദേഹത്തെ ഹൽക്ക് എന്നും ഹീമാൻ എന്നൊക്കെയാണ് ജനങ്ങൾ വിളിക്കാറുള്ളത്. കാരണമെന്താണെന്നോ സെഗാറ്റോയുടെ ഭീമൻ ശരീരം തന്നെ.
48 വയസ്സുകാരനാണ് ഇദ്ദേഹം ജോലി കെട്ടിട നിർമ്മാണം എന്നാൽ നാട്ടുകാർക്ക് കക്ഷിയെ കാണുന്നത് തന്നെ ഭയമായിരുന്നു . ഏതു വിധേനയും ശരീര വലിപ്പം കൂട്ടണമെന്ന് ഭാഷയിൽ ശരീരത്തിന് ദോഷകരമായ കാര്യങ്ങളാണ് ചെയ്തത് അഞ്ചു വർഷങ്ങൾക്കു മുൻപ് സഖാവേയുടെ പേശികളുടെ വലിപ്പം 12 ഇഞ്ച് ആയിരുന്നു എന്നാൽ പിന്നീട് അത് 23 ഇഞ്ച് ആയി മാറി. അതുകൊണ്ടൊന്നും തൃപ്തനാകാതെ ഏതുവിധേനയും കൈകാലുകളിലെ പേശിയുടെ വലിപ്പം 27 ഇഞ്ച് ആക്കാനുള്ള ശ്രമത്തിലായിരുന്നു പ്രശസ്ത അമേരിക്കൻ നടൻ അർനോൾണ്ടിന്റെ ശരീരം കണ്ടാണ് സെഗാറ്റോ ഇത്തരത്തിൽ ഒരു മസിൽ ഭ്രാന്തനായി മാറിയത്. മസിലുകൾക്ക് ഇത്തരത്തിൽ വലിപ്പം വയ്ക്കാനായി സെഗാറ്റോ നിരവധി കാര്യങ്ങളാണ് ചെയ്തത്. അതിൽ ഏറ്റവും അപകടകരമായിരുന്നത് സിന്തോൾ ഓയിൽ ശരീരത്തിൽ കുത്തിവയ്ക്കുക എന്നതായിരുന്നു. സെഗാറ്റോയുടെ അടുത്ത സുഹൃത്ത് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മസിൽ ആവശ്യമുണ്ട് എന്ന് തോന്നുന്ന സ്ഥലത്ത് എണ്ണ നേരിട്ട് കുത്തിവെച്ചാൽ മതി അതിന്റെ ഫലം താമസിക്കാതെ തന്നെ അറിയാനാകും. എന്നാൽ ഒട്ടേറെ പാർശ്വഫലങ്ങൾ ഉള്ള ഈ പ്രവർത്തിയിൽ നിന്നും സെഗാറ്റോയെ തടയാൻ ആർക്കും സാധിച്ചില്ല. ചെറുപ്പത്തിൽ ശോഷിച്ച ശരീരത്തിന്റെ പേരിൽ താൻ ഏറെ കളിയാക്കപ്പെട്ടിട്ടുണ്ട് എന്നാണ് സെഗാറ്റോ പറഞ്ഞിരുന്നത്. അതിനാലാണ് മസിലുകളോട് തനിക്ക് പ്രണയം തോന്നിത്തുടങ്ങിയത് എന്നും അദ്ദേഹം പറഞ്ഞു .മസിൽ വർദ്ധിപ്പിച്ച് വലിപ്പമേറിയ ശരീരം നേടാനായി ജിമ്മിൽ പോയി തുടങ്ങി അവിടെവച്ച് പരിചയപ്പെട്ട ഒരു സുഹൃത്താണ് സിന്തോൾ ഓയിലിനെ കുറിച്ച് സെഗാറ്റോയോടെ പറയുന്നത്. ജിമ്മിൽ പോയി തുടങ്ങിയ ശേഷം 55 കിലോയിൽ നിന്നും സെഗാറ്റോയുടെ ശരീര ഭാരം 80 കിലോയായി വർദ്ധിച്ചു ഇതും പോര എന്ന് തോന്നിയപ്പോഴാണ് കക്ഷി സിന്തോൾ ഓയിൽ ഉപയോഗിച്ചു തുടങ്ങിയത്. എണ്ണയുടെ ഉപയോഗത്തിൽ നിന്ന് ഡോക്ടർമാർ പലതവണ വിലക്കിയിരുന്നു. എന്നാൽ 27 ഇഞ്ച് വലുപ്പത്തിൽ കൈകാളുകളിലെ പേശികൾ വളർത്തണമെന്ന് തീരുമാനവുമായി മുന്നോട്ടു പോകാൻ ആണ് തീരുമാനിച്ചത്. മസിൽ ഉണ്ടാക്കിയാൽ തനിക്ക് ധാരാളം ഗേൾ ഫ്രണ്ട്സ് ഉണ്ടാകും എന്ന് കരുതുന്നവരോട് ആണ് ഇനി പറയാനുള്ളത് സെഗാറ്റോക്ക് കാമുകി മാറില്ല . ശരീരം കാണുമ്പോൾ തന്നെ അവരെല്ലാം ഭയന്ന് പിന്മാറുക ആയിരുന്നു. അങ്ങനെ ഇത്തരം ശാശ്വതമല്ലാത്ത രീതികളുടെ ഉപയോഗം മൂലം 55 വയസ്സിൽ ബ്രസീലിയൻ ഹൾക്ക് ഈ ലോകത്ത് നിന്നും വിട പറഞ്ഞു.
സിന്തോൾ ഉപയോഗം നിർത്തണമെന്ന് നിരവധി ഡോക്ടർമാർ നിർദ്ദേശിച്ചിട്ടും ഇയാൾ കൂട്ടാക്കാൻ തയ്യാറായില്ല. മസിലുകൾ വർധിപ്പിക്കാനും ശരീര സൗന്ദര്യം വർദ്ധിപ്പിക്കാനും ഇവ ഉപയോഗിക്കുമെങ്കിലും ആന്തരികമായി നിരവധി പ്രശ്നങ്ങൾ ഇത്തരം മരുന്നുകൾ സൃഷ്ടിക്കുന്നു.വീട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ഇയാൾ ബോഡി ബിൽഡിങ്ങിന് വേണ്ടി തന്നെയാണ് അധികം സമയവും ചിലവഴിച്ചിരുന്നത്.
