സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ മാധ്യമങ്ങളോട് വ്യക്തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് . കോവിഡിന്റെ മൂന്നാം തരംഗത്തിൽ സംസ്ഥാനത്ത് 80 % ഒമിക്രോണും 20 % ഡെൽറ്റ വകഭേദവുമാണെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു . ഐസിയു ഉപയോഗത്തിൽ 2 ശതമാനം കുറവും വെന്റിലേറ്റർ ഉപയോഗത്തിലും കുറവ് അനുഭവപെട്ടതായും മന്ത്രി പറഞ്ഞു . സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കാൻ കൊവിഡ് വാർ റൂം പ്രവർത്തനം തുടങ്ങിയതായും മന്ത്രി വ്യക്തമാക്കി.
