അഴിമതിക്കും സ്വജന പക്ഷപാതത്തിനും ദുരന്തങ്ങൾ മറയാക്കരുതെന്ന് ഹൈക്കോടതി . കൊവിഡ് കാലത്ത് പിപിഇ കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതി ആരോപിച്ചുള്ള വിഷയത്തിലാണ് കോടതിയുടെ ഇത്തരത്തിലുള്ള നിരീക്ഷണം. പരാതി പരിഗണിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട്. കേസിലെ ലോകായുക്ത ഇടപെടൽ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് നിരീക്ഷണം. അന്വേഷണത്തെ എന്തിനു ഭയക്കുന്നുവെന്നും കോടതി ചോദിച്ചു. ആരോഗ്യവകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ കോബ്രഗഡെ അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്.
