പാലാ: കെട്ടിട നികുതി, പെര്‍മിറ്റ് ഫീസ്, അപേക്ഷാഫീസ് എന്നിവയില്‍ കുത്തനെയുള്ള വര്‍ദ്ധനവ് വരുത്തിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ ആവശ്യപ്പെട്ടു. വൈദ്യുതി ചാര്‍ജും വെള്ളക്കരവും വര്‍ദ്ധിപ്പിച്ചതിനു പുറമേ പെര്‍മിറ്റ് ഫീസ് വര്‍ദ്ധിപ്പിച്ച് ജനത്തെ കൊള്ളയടിക്കുകയാണ്.ഇതോടൊപ്പം സ്വകാര്യ, അണ്‍ എയ്ഡഡ് സ്‌കൂള്‍ കെട്ടിടങ്ങളെ വസ്തു നികുതി പരിധിയിലാക്കി നിയമ ഭേദഗതി നടത്തിയതിന്റെ ബാധ്യതയും ജനത്തിനു മേലാണ് വന്നു ചേരുകയെന്നും കാപ്പന്‍ പറഞ്ഞു. നികുതിയുടെ പേരില്‍ ജനങ്ങളെ പിഴിയുകയാണ്. പ്രതിസന്ധിയില്‍ കഴിയുന്ന ജനത്തിന് സര്‍ക്കാര്‍ ഇരുട്ടടി നല്‍കിയിരിക്കുകയാണ്. ഈ നടപടി ജനദ്രോഹമാണെന്നും എം എല്‍ എ ചൂണ്ടിക്കാട്ടി.

 
                                            