ലോകകപ്പ് മത്സരം കാണാൻ രജനീകാന്തിന് ഗോൾഡൻ ടിക്കറ്റ്

ഒക്ടോബർ 5ന് ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റിൽ ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ വിശിഷ്ടാതിഥിയായി സൂപ്പർ സ്റ്റാർ രജനികാന്ത് പങ്കെടുക്കും. ലോകകപ്പിനുള്ള ഗോൾഡൻ ടിക്കറ്റ് കഴിഞ്ഞ ദിവസം ബിസിസിഐ സെക്രട്ടറി ജയ്ഷാ രജനീകാന്തിനു സമ്മാനിച്ചു.

‘സിനിമയ്ക്ക് അപ്പുറമുള്ള പ്രതിഭാസം, രജനികാന്തിന് ഗോൾഡൻ ടിക്കറ്റ് ബിസിസിഐ സെക്രട്ടറി ജെയ്ഷ് കൈമാറുന്നു. ഭാഷയ്ക്കും സംസ്‌കാരത്തിനും അതീതമായി ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഇതിഹാസ നടൻ. 2023ലെ ലോകകപ്പ് ക്രിക്കറ്റിന് ഞങ്ങളുടെ വിശിഷ്ടാതിഥിയായി അദ്ദേഹം പങ്കെടുക്കും’ ബിസിസിഐ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു.

ലോകകപ്പിന്റെ പ്രചാരണാർഥം വിവിധ മേഖലകളിലെ പ്രമുഖർക്ക് ബിസിസിഐ ഗോൾഡൻ ടിക്കറ്റ് നൽകുന്നുണ്ട്. ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും നേരിട്ടു കാണാൻ ഈ ഗോൾഡൻ ടിക്കറ്റ് വഴി സാധിക്കും.

രജനീകാന്തിന്റെ അവസാനം പുറത്തിറങ്ങിയ ജയിലർ എന്ന സിനിമ വളരെയധികം പ്രേക്ഷക പ്രീതി നേടിയിരുന്നു.
‘സൂപ്പർസ്റ്റാർ എന്ന അത് രജനി സർ മട്ടും താൻ’ സൺ പിക്‌ചേഴ്‌സ് സിഇഒ കലാനിധിമാരന്റെ വാക്കുകൾ. അത് അത്രേ ഒള്ളു, എന്നാ സ്റ്റൈൽ എന്നാ ആറ്റിട്യൂട്. ഓരോ ഷോട്ടിലും രജനികാന്തിനെ ആരാധകർക്ക് എങ്ങനെ കാണണമോ അതുപോലെ ഉണ്ട്. രജനിയുടെ ഒരു 10 മിനുട്ട് ഫ്ലാഷ്ബാക്ക് രംഗമുണ്ട്. രജനിയുടെ ആ ലുക്കിൽ ടിക്കറ്റ് പൈസ വസൂൽ.

മാസ്സ് മാത്രമല്ല, ഇമോഷണൽ രംഗങ്ങൾ കൊണ്ടും പ്രേക്ഷകനെ ലോക്ക് ആക്കി പിന്നീട് മാസ്സ് ആകുമ്പോൾ പ്രേക്ഷകനെ സന്തുഷ്ടനാക്കാനും സിനിമക്ക് കഴിഞ്ഞിട്ടുണ്ട്.ഒറ്റ വാക്കിൽ തിയേറ്ററിൽ നിന്ന് മാത്രം അനുഭവിച്ചറിയേണ്ട രജനി കൊണ്ടാട്ടം തന്നെയായിരുന്നു ജയിലർ.

Leave a Reply

Your email address will not be published. Required fields are marked *