സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്രയാണ് സർക്കാർ ഒരുക്കിരിക്കുന്നത്. അതിദാരിദ്ര്യ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ഈ സൗജന്യം ഗതാഗത വകുപ്പ് നടപ്പിലാക്കാൻ പോകുന്നത്.
നവംബർ ഒന്നുമുതലാണ് ഈ ആനുകൂല്യം പ്രാബല്യത്തിൽ വരിക. സർക്കാറിന്റെ ദീർഘകാലോചനകൾക്ക് ശേഷമാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
ദാരിദ്ര്യ കുടുംബങ്ങളിലെ വിദ്യാർത്ഥികലൂടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി യാത്ര ചിലവിൽ നിന്നും മോചിപ്പിക്കുന്നതിനെയാണ് ഇത്തരമൊരു തീരുമാനമെടുത്തത്
എസ്ആര്‍ടിസി ബസിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. യാത്ര സൗകര്യത്തിന് പണമില്ലാത്തതിനാൽ പഠനം പാതിവഴി ഉപേക്ഷിക്കേണ്ടിവരുന്ന കുട്ടികൾക്ക് ഇതൊരു അശ്വാസം തന്നെയാണ്.
അതോടൊപ്പം സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതികൾ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരികയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 
                                            