ഇടുക്കി : നീണ്ട പരിശ്രെമങ്ങൾക്കൊടുവിൽ അരികൊമ്പനെ മയക്കുവെടി വെച്ചു. അരിക്കൊമ്പനെ കണ്ടെത്തി ദൌത്യമേഖലയിലെത്തിച്ച് വനംവകുപ്പ് സംഘം മയക്കുവെടിവെയ്ക്കുകയായിരുന്നു. ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ സ്ഥലം മാറ്റാൻ ലക്ഷ്യമിട്ട് ആയിരുന്നു ദൗത്യത്തിന്റെ ആദ്യഘട്ടം.
സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് വെടിവെച്ചത്. പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ സംഘം ശ്രമകരമായാണ് ദൗത്യം പൂർത്തിയാക്കിയത്.
