ആദ്യമായി മകൾ മാൾട്ടിയുടെ മുഖം ക്യാമറയ്ക്ക് മുന്നിൽ വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യൽ മീഡിയയിൽ സജ്ജീവമായ താരം തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2022 ജനുവരിയിലാണ് പ്രിയങ്ക
വാടകഗർഭധാരണത്തിലൂടെ മകളെ വരവേറ്റത്.
മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്. മകളുടെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങൾ
ആണ് താരം ഇതുവരെയും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നത്. ഇപ്പോഴിതാ ആദ്യമായി മകൾ
മാൾട്ടിയുടെ മുഖം ക്യാമറയ്ക്ക് മുന്നിൽ
വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക.
മകൾക്ക് ഒരു വയസ് പൂർത്തിയായി ആഴ്ചകൾക്ക് ശേഷമാണ് താരം മകളുടെ മുഖം മറയ്ക്കാതെ മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടത്. ഭർത്താവും ഗായകനുമായ നിക് ജൊനസിന്റെയും അദ്ദേഹത്തിന്റെ സഹോദരന്മാരുടെയും മ്യൂസിക് ബാന്റായ ജൊനസ് ബ്രദേഴ്സിന്റെ ഒരു പരിപാടിക്ക് പങ്കെടുക്കാൻ എത്തിയതാണ് പ്രിയങ്ക.

Leave a Reply

Your email address will not be published. Required fields are marked *