മലപ്പുറം: കലാകാരന്മാരുടെ അന്താരാഷ്ട്ര കൂട്ടായ്മയായ കനി രണ്ടു വര്‍ഷമായി നടത്തി വരുന്ന കനിവ് എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായി മലപ്പുറം പ്രദേശത്തുള്ള ഭിന്നശേഷിക്കാരുടെ കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റുകള്‍ അവരുടെ വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കി.
മലപ്പുറം കോട്ടക്കുന്നില്‍ രണ്ട് ഭിന്നശേഷിക്കാര്‍ക്ക് കിറ്റി കൈമാറി പദ്ധതി പി ഉബൈദുള്ള എം എല്‍ എ പ്രതീകാത്മകമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഭിന്ന ശേഷിക്കാരുടെ വീടുകളിലേക്ക് മലപ്പുറം മുനിസിപ്പല്‍ കൗണ്‍സിലറും കനി അഡ്മിന്‍ പാനല്‍ അംഗവുമായ സബീര്‍ പി എസ് എ യുടെ നേതൃത്വത്തില്‍ കിറ്റുകള്‍ എത്തിച്ചു. കോട്ടക്കുന്നില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കനി പ്രസിഡന്റ് നൗഷാദ് മാമ്പ്ര സ്വാഗതം പറഞ്ഞു.
കനി സെക്രട്ടറി കമറുദ്ദീന്‍ കലാഭവന്‍ അബുദാബി, രക്ഷാധികാരി ഷഫീറലി മങ്കരത്തൊടി ദുബായ് എന്നിവര്‍ പരിപാടികള്‍ ആസൂത്രണം ചെയ്തു. യോഗ്യന്‍ ഹംസ മുഖ്യാതിഥിതിയായി. മുനിസിപ്പല്‍ കൗണ്‍സിലര്‍ സബിര്‍ പി എസ് എ അധ്യക്ഷത വഹിച്ചു. അഡ്മിന്‍ പാനല്‍ അംഗങ്ങളായ ഷംസാദ് ബീഗം പാലക്കാട്, ഹാരിസ് കാരാത്തോട്, വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായ ജൂബിന ലാവന്റര്‍, മുന്ന എന്നിവര്‍ നേതൃത്വം നല്‍കി. ഉണ്ണീന്‍കുട്ടി, നിഷില്‍, സൈഫുദ്ദീന്‍ റോക്കി, സബീര്‍ മൈലപ്പുറം എന്നിവര്‍ സംബന്ധിച്ചു.

 
                                            