550 കുട്ടികളുടെ അച്ഛൻ ; പണി തുടർന്നാൽ കേസെടുക്കുമെന്ന് കോടതി

ബീജദാനത്തിലൂടെ 550 -ലധികം കുട്ടികളുടെ അച്ഛനാകാന്‍ പറ്റുമോ? കേള്‍ക്കുമ്പോള്‍ അല്പം ആശ്ചര്യമൊക്കെ തോന്നുമെങ്കിലും അങ്ങനെ കുട്ടികളുടെ അച്ഛനായ ആളാണ് ജോനാഥന്‍ ജേക്കബ് മെയ്ജര്‍.

ഒടുവില്‍ നാല്‍പത്തിയൊന്ന്കാരനും സം?ഗീതജ്ഞനുമായ ജോനാഥനെ അടുത്തിടെയാണ് കോടതി ബീജദാനത്തില്‍ നിന്നും വിലക്കിയത്. ബീജദാനം നടത്തിയാല്‍ 90 മുകളില്‍ രൂപ പിഴ ഈടാക്കുമെന്നാണ് നെതര്‍ലാന്‍ഡ് കോടതിയിപ്പോള്‍ പറഞ്ഞിട്ടുള്ളത്.

ജോനാഥന്റെ മക്കളില്‍ ഒരാളുടെ അമ്മയും ഡോണര്‍കൈന്‍ഡ് എന്ന ഫൗണ്ടേഷനുമാണ് നേരത്തെ ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. സാധാരണയായി ബീജദാതാക്കള്‍ 12 -ല്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് ബീജം ദാനം ചെയ്യാനോ 25 -ല്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാവാനോ പാടില്ല. എന്നാല്‍, കുറഞ്ഞ കാലയളവില്‍ തന്നെ 550 -ലേറെ കുട്ടികളുടെ പിതാവായി മാറി ജോനാഥന്‍. വളരെ അധികം സഹോദരങ്ങളുണ്ട് എന്ന് അറിയുന്നത് കുട്ടികളുടെ മാനസികാരോ?ഗ്യത്തെ ബാധിക്കും, സഹോദരങ്ങള്‍ തമ്മില്‍ അറിയാതെ വിവാഹിതരാവാന്‍ സാധ്യതയുണ്ട് എന്നതെല്ലാം ചൂണ്ടിക്കാട്ടിയാണ് നെതര്‍ലാന്‍ഡ് കോടതി ഇയാളെ ബീജദാനം നടത്തുന്നതില്‍ നിന്നും വിലക്കിയത്.

എന്നാല്‍, നെതര്‍ലാന്‍ഡില്‍ നിന്നു കോടതി വിലക്കിയെങ്കിലും താന്‍ ബീജദാനം നിര്‍ത്താന്‍ പോകുന്നില്ല, മറ്റ് രാജ്യങ്ങളില്‍ അത് തുടരും എന്നാണ് ജോനാഥന്‍ പറയുന്നത്. 2007 -ലാണ് ജോനാഥന്‍ ആദ്യമായി ബീജദാനം തുടങ്ങുന്നത്.

പിന്നീട്, വിവിധ ഫേസ്ബുക്ക് ?ഗ്രൂപ്പുകളിലൂടെ കുട്ടികളുണ്ടാവാത്തവരെ സഹായിക്കാന്‍ തയ്യാറാണ് എന്ന് അറിയിക്കുകയായിരുന്നു. 12 ക്ലിനിക്കുകളില്‍ ഇയാള്‍ ബീജദാനം നടത്തി. എന്നാല്‍, യഥാര്‍ത്ഥ വിവരം മറച്ചുവെച്ച് കൊണ്ടാണ് ഇയാള്‍ വീണ്ടും വീണ്ടും ബീജദാനത്തിന് തയ്യാറായതും ഇത്രയധികം കുട്ടികളുടെ അച്ഛനായി മാറിയതും.

375 കുട്ടികളാണ് ഇയാള്‍ക്ക് നെതര്‍ലാന്‍ഡില്‍ മാത്രമുള്ളത്. അത് കൂടാതെ ജര്‍മ്മനി, അര്‍ജന്റീന, ബെല്‍ജിയം ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെല്ലാം ഇയാള്‍ക്ക് കുട്ടികളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *