കഴിഞ്ഞ 9 വര്‍ഷമായി ലോകം മൊത്തം കറങ്ങി കണ്ടിട്ടും മോദിക്ക് പൂതി തീരുന്നില്ല.
സത്യത്തില്‍ മറ്റു രാജ്യങ്ങളിലെ ഭരണത്തലവന്‍ മാരെ മയക്കുന്ന മോദിയുടെ ആ മന്ത്രം എന്താണ്?അല്ലെങ്കില്‍ മോദീ സൂത്രം എന്താണ്?ഇങ്ങനെയൊക്കെയായിരിക്കും എല്ലാവരും പരസ്പരം ചോദിക്കുന്നതും ചിന്തിക്കുന്നതും.അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ ഈജിപ്ഷ്യന്‍ സന്ദര്‍ശനത്തിനും മോദി എത്തി.ഈജിപ്തിലെ പുരാതന മോസ്‌ക്ക് അടക്കമാണ് മോദി സന്ദര്‍ശിക്കുന്നത്. എന്തായാലും ഒരു കാര്യം ഉറപ്പാണ് മറ്റ് രാഷ്ട്രങ്ങള്‍ക്കെല്ലാം മോദി വളരെ സ്വീകാര്യ നായ വ്യക്തിയാണ്.
വാഷിംഗ് ടണ്ണില്‍ വൈറ്റ്ഹൗസിന്റെ സംയുക്ത സഭയെ മോദി അഭിസംബോധന ചെയ്യുമ്പോള്‍ മോദി നടത്തിയ പ്രസംഗത്തില്‍ സദസ്സ് എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയായിരുന്നു. അതും നിരവധി തവണ. എങ്ങനെ സദസിനെ കയ്യില്‍ എടുക്കണം എന്നത് അദ്ദേഹത്തിന് നന്നായി അറിയാം.
മോദിയെ വാനോളം പുകഴ്ത്തുന്നു എന്ന് നിങ്ങള്‍ വിചാരിക്കരുത്. സത്യം സത്യമായി തന്നെ പറയേണ്ടതല്ലേ. മോദി ഒരു ചരിത്രമാണ്..പ്രപഞ്ചം മോദി യെ ഒരു ചരിത്ര പുരുഷനായി വരവേല്‍ക്കുന്നു.ഭാരതത്തിന്റെ യശസ്സ്‌നു മുന്‍പില്‍ ലോകം തലകുനിക്കുന്ന കാഴ്ച.അതും മോദിജിയിലൂടെ.അതാണ് കഴിഞ്ഞ ദിവസങ്ങളിലൊക്കെ നാം കണ്ടത്.
വെറുതെയൊന്നും മോദി മറ്റ് സ്ഥലങ്ങളില്‍ പോവാറില്ല..പോയി കഴിഞ്ഞാല്‍ വമ്പന്‍ സ്രാവുകളെ മീറ്റ് ചെയ്യുകയും യമണ്ടന്‍ ഐറ്റം ഉറപ്പാക്കുകയും ചെയ്യും.രാജ്യാന്തര കരാറുകളും നയതന്ത്രങ്ങളുമൊക്കെയായി ഒപ്പ് വെക്കേണ്ട സന്ദര്‍ശനം ഒക്കെ തന്നെയായിരുന്നു. അതൊക്കെ വേണ്ടത് തന്നെ, പക്ഷേ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഇക്കഴിഞ്ഞ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ നിങ്ങള്‍ മതിമറന്നപ്പോള്‍ ഒരു കാര്യം മറന്നു.
മണിപ്പൂര്‍ എന്നൊരു സംസ്ഥാനം നമ്മുടെ രാജ്യത്തുണ്ട് അവിടെ അശാന്തി നിലനില്‍ക്കുകയാണ്. സംസ്ഥാനമാകെ അക്രമങ്ങളുടെയും കൊള്ളകളുടെയും ദിവസങ്ങള്‍ ആയിരുന്നു കഴിഞ്ഞുപോയത്.
മണിപ്പൂരിലെ പ്രതിപക്ഷ നേതാക്കള്‍ താങ്കളെ കാണാന്‍ ദിവസങ്ങളോളം രാജ്യ തലസ്ഥാനത്തു കാത്തു കിടന്നിട്ടും അവരെയൊന്നും കാണണോ അവരെ കേള്‍ക്കാനോ താങ്കള്‍ തയ്യാറായില്ല .താങ്കളുടെ സാന്നിധ്യത്തില്‍ അവിടെ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്ത് പ്രശ്‌ന പരിഹാരത്തിന് നടപടി ഉണ്ടാകേണ്ടതായിരുന്നില്ലേ ?അതുണ്ടായില്ല എന്ന് മാത്രമല്ല താങ്കള്‍ രാജ്യം വിടുകയും ചെയ്തു ..അമേരിക്കയില്‍ ചെന്നിരുന്നു ജനാധിപത്യം ഭാരതത്തിന്റെ DNA ആണെന്ന് വിശേഷിപ്പിച്ച നരേന്ദ്ര മോദി എന്തുകൊണ്ട് മണിപ്പൂര്‍ കാണുന്നില്ല. 40% ത്തിനു മുകളില്‍ ജനസംഖ്യയുള്ള മണിപ്പൂരില്‍ ഇതാണ് അവസ്ഥയെങ്കില്‍ സമീപഭാവിയില്‍ മറ്റു സംസ്ഥാനങ്ങളില്‍ ഉണ്ടാകുവാന്‍ പോകുന്ന പീഡനങ്ങള്‍ എത്ര വലുതാകും എന്നു ചിന്തിച്ചു നോക്കുക..
പ്രിയപ്പെട്ട മോദി ഈ സന്ദര്‍ഭത്തില്‍ റോമാ സാമ്രാജ്യം കത്തുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെയാണ് ഓര്‍മിച്ചു പോകുന്നത്.രാജ്യത്തെ തന്ത്രപ്രധാന സംസ്ഥാനം വര്‍ഗീയ- വംശീയ കലാപത്തില്‍ എരിയുമ്പോഴാണ് പരിഹാരത്തിനായി ഇടപെടാതെ അമേരിക്കയുടെ കച്ചവട- സൈനിക താല്‍പ്പര്യങ്ങള്‍ക്ക് കുടപിടിക്കാന്‍ മോദി അമേരിക്കയിലേക്ക് പോയത്.
ഈ നടപടി മണിപ്പുരിന്റെ രോദനത്തോട് സംഘപരിവാര്‍ തുടരുന്ന ക്രൂരമായ നിസ്സംഗതയുടെ തെളിവാണെന്ന സത്യം പറയാതെ വയ്യ.

 
                                            