കരുവന്നൂരിനു പുറമേ മറ്റു ബാങ്കുകളിലും തട്ടിപ്പ് നടന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വായ്പ തട്ടിപ്പുകൾ നടന്ന സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കുകളിൽ. കരുവന്നൂർ തട്ടിപ്പിൽ ഒന്നാം പ്രതിയായ സതീഷ് കുമാറിന് ഉന്നത രാഷ്ട്രീയ നേതാക്കളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സഹായം ലഭിച്ചിട്ടുണ്ട്. വായ്പ മുടങ്ങിയവരുമായി ബന്ധപ്പെടുവാൻ സതീഷിന് ഏജന്റുകൾ ഉണ്ടായിരുന്നുവെന്നും ഇ ഡി പറയുന്നു. പ്രത്യേക കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം ഇ ഡി അറിയിച്ചത്.
കരുവന്നൂർ ബാങ്ക് കേസുമായി ബന്ധപ്പെട്ട് തൃശ്ശൂർ അയ്യന്തോൾ സഹകരണ ബാങ്കിൽ 25 മണിക്കൂർ നീണ്ട റെയ്ഡാണ് ഇ ഡി നടത്തിയത്. റെയ്ഡിന് ബാങ്ക് പൂർണ്ണമായും സഹകരിച്ചു.

 
                                            