കേന്ദ്ര സര്‍ക്കാര്‍ പകപോക്കലിന്റെ പാതയില്‍ തന്നെ ; ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ 17.66 കോടി കൂടി കണ്ടുകെട്ടി

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ പകപോക്കല്‍ നടപടികള്‍ തുടരുന്നു.

ആംനസ്റ്റിയുടെ ഇന്ത്യയിലെ സ്ഥാപനങ്ങളുടെ 17.66 കോടി രൂപയുടെ ബാങ്കുനിക്ഷേപം കൂടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ, ഇന്ത്യന്‍സ് ഫോര്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്നീ സ്ഥാപനങ്ങളുടെ നിക്ഷേപമാണ് കള്ളപ്പണം വെളിപ്പിച്ചുവെന്ന പേരില്‍ ഇപ്പോള്‍ പിടിച്ചെടുത്തിരിക്കുന്നത്.

വിദേശധനസഹായം സ്വീകരിക്കുന്നതിന്റെ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് ഇതുവരെ ഇഡി ആംനസ്റ്റിയുടെ 19.54 കോടി രൂപ കണ്ടുകെട്ടിയിരിക്കുകയാണ്.

കശ്മീരിലടക്കം മോദി സര്‍ക്കാരിന്റെ ഇടപെടലുകളെ അന്താരാഷ്ട്ര തലത്തില്‍ തുറന്നുകാട്ടിയതോടെയാണ് സംഘടനയ്ക്ക് എതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാര്‍ വേട്ടയാടല്‍ ശക്തമാക്കിയത്.

കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതായി ആംനസ്റ്റി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *