ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത റൗണ്ടില്‍ ഇക്വഡോറിനെ സമനിലയില്‍ തളച്ച് ഇക്വഡോര്‍. ഇരു ടീമും ഓരോ ഗോള്‍ വീതം നേടുകയായിരുന്നു. മത്സരത്തിന്റെ ആറാം മിനിറ്റില്‍ കാസിമിറോ ആണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 75-ാം മിനിറ്റില്‍ ഫെലിക്‌സ് ടോറസ് ഇക്വഡോറിനെ ഒപ്പമെത്തിക്കുകയായിരുന്നു. മത്സരത്തില്‍ ഇക്വഡോര്‍ ഗോളി അലക്‌സാണ്ടര്‍ ഡൊമിന്‍ഗ്വേസും ബ്രസീല്‍ ഡിഫന്‍ഡര്‍ എമേഴ്‌സനും ചുവപ്പ് കാര്‍ഡ് നേടി പുറത്തായി.

 
                                            