മുപ്പത്തിയാറു വർഷത്തെ ഇടവേളയ്ക്ക് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം ചിത്രം ഒരുങ്ങുകയാണ്. നീണ്ട ഇടവേളക്ക് ശേഷം ഇവർ ഒന്നിക്കുന്ന ചിത്രമാണ് ‘കെ.എച്ച് 234’.ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് അമ്ബാടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
വന്‍താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്. തൃഷ, ദുല്‍ഖര്‍ സല്‍മാന്‍, ജയം രവി തുടങ്ങിയവര്‍ സിനിമയുടെ ഭാഗമായേക്കും. ഇതിനെക്കുറിച്ച് സംവിധായകൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
തൃഷ മൂന്നാം തവണയാണ് മണിരത്നത്തോടൊപ്പം സിനിമ ചെയ്യുന്നത്. ‘യുവ’, ‘പൊന്നിയിന്‍ സെല്‍വന്‍’ എന്നീ സിനിമകളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു.
1987ല്‍ പുറത്തിറങ്ങിയ നായകനാണ് ഈ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമയിലെ അഭിനയത്തിന് കമലിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളിൽ കമൽ ഹാസൻ, മണിരത്നം, ജി മഹേന്ദ്രൻ, ശിവ അനന്ദ് എന്നിവർ ചേർന്നാണ് കെഎച്ച് 234 നിർമ്മിക്കുന്നത്.
