ആയുര്‍വേദ ചികിത്സയിലൂടെ രോഗങ്ങളെ ഇല്ലാതെയാക്കാം..!

വേറിട്ട ചികിത്സാ രീതിയുമായി

ഡോ എ ആര്‍ സ്മിത്ത്…

പാരമ്പര്യ രോഗങ്ങള്‍ക്കുള്ള വെറും ഒരു ചികിത്സ രീതി മാത്രമല്ല ആയുര്‍വേദം. അത് ഏത് രോഗങ്ങള്‍ക്കുമുള്ള മികച്ച പരിഹാര മാര്‍ഗമാണ്. രോഗങ്ങളെക്കാള്‍ ഏറെ ജീവിതശൈലിയിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി രോഗത്തെ പൂര്‍ണമായും ഇല്ലാതാക്കുക എന്നതാണ് ആയുര്‍വേദ രീതി.

ആയിരം കൊല്ലത്തിലേറെ പാരമ്പര്യവും കൃത്യമായ അറിവോടെ ശ്രദ്ധാപൂര്‍വമായ വികാസവുമുണ്ട് കേരളത്തിലെ ആയുര്‍വേദത്തിന്. അത്തരത്തില്‍ കൃത്യമായ ആയുര്‍വേദ ചികിത്സയിലൂടെ ഏതൊരു രോഗിയുടെയും അസുഖങ്ങള്‍ക്ക് പൂര്‍ണ ശമനം നല്‍കുന്ന ഒരു ആയുര്‍വേദ ഹോസ്പിറ്റല്‍ നമ്മുടെ കേരളത്തിലുണ്ട്… 2012 ലാണ് കൊട്ടാരക്കര സ്വദേശിയായ ഡോക്ടര്‍ എ ആര്‍ സ്മിത്ത് ‘അരീക്കല്‍ ആയുര്‍വേദ ആശുപത്രി’ ആരംഭിക്കുന്നത്.

ആയുര്‍വേദ ചികിത്സാ രീതിയെ സംബന്ധിച്ച കൃത്യമായ അറിവും പരിജ്ഞാനവും വളരെ പെട്ടെന്നാണ് ‘അരീക്കല്‍ ആയുര്‍വേദ ആശുപത്രി’ യെ ജനപ്രീതിയിലേക്ക് എത്തിച്ചത്. പുതിയ തരത്തിലെ ആയുര്‍വേദ ചികിത്സകളില്‍ നിന്നും വ്യത്യസ്തമായി ആയുര്‍വേദ ആചാര്യന്മാര്‍ നിര്‍ദേശിച്ച ശരിയായ രീതി പ്രകാരമാണ് ഇവിടെ ഓരോ രോഗികളെയും പരിശോധിക്കുന്നതും ചികിത്സ നല്‍കുന്നതും.

വെരിക്കോസ് വെയിന്‍, ഡിസ്‌ക് സംബന്ധമായ പ്രശ്‌നങ്ങള്‍, ഡിസ്‌ക് പ്രൊലാപ്‌സ്, നടുവേദന, മുട്ട് വേദന, സെര്‍വിക്കല്‍ ഡെസ്‌ക് ഇഷ്യൂ എന്നീ രോഗങ്ങള്‍ക്കുള്ള പരിഹാരമാണ് ‘അരീക്കല്‍ ആയുര്‍വേദ ആശുപത്രി’. തൊലിക്ക് പുറത്ത് തൈലം പുരട്ടി താത്കാലിക ആശ്വാസം നല്‍കുന്ന രീതിയല്ല ഈ ആശുപത്രിയിലുള്ളത്. പകരം തൈലം മരുന്ന് പോലെ നല്‍കുകയും ആയുര്‍വേദ ആചാര്യന്മാര്‍ നിഷ്‌കര്‍ഷിച്ച രീതിയില്‍ ചികിത്സ നല്‍കുകയും ചെയ്യുന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്. അതിനാല്‍ തന്നെ ‘അരീക്കല്‍ ആയുര്‍വേദ ആശുപത്രി’യില്‍ എത്തുന്ന രോഗികള്‍ക്കെല്ലാം പൂര്‍ണമായും രോഗം ഭേദമാവുകയും ആരോഗ്യത്തോടെയുള്ള ജീവിതം തുടര്‍ന്ന് നയിക്കാന്‍ കഴിയുകയും ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. ഈ പ്രശ്‌നങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും നല്ല ചികിത്സയാണ് ഇവിടെ നല്‍കുന്നത്. പരാലിസിസ് തുടങ്ങിയവയ്ക്കും ഇവിടെ ചികിത്സ നല്‍കുന്നു.

ഫ്രോസന്‍ ഷോള്‍ഡര്‍ (തോള്‍ വേദന), ടെന്നീസ് എല്‍ബോ, കൈ പെരുപ്പ്, ഉപ്പൂറ്റി വേദന തുടങ്ങിയവ ലളിതമായ ചികിത്സാ രീതിയിലൂടെ ഇവിടെ പരിഹരിക്കുന്നു. കൂടാതെ കോസ്‌മെറ്റോളജി, മൈഗ്രേന്‍, അലര്‍ജി, സൈനസൈറ്റിസ്, പ്രസവ ശുശ്രൂഷ എന്നിവയും ഇവിടെ ലഭ്യമാണ്. പഞ്ചകര്‍മ ചികിത്സയ്ക്ക് പ്രാധാന്യം നല്‍കുന്ന ‘അരീക്കല്‍ ആയുര്‍വേദ ആശുപത്രി’യില്‍ കേരളത്തിലുള്ളവര്‍ മാത്രമല്ല ചികിത്സ തേടിയെത്തുന്നത്. ഡല്‍ഹി, പഞ്ചാബ്, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് പോലും ആളുകള്‍ എത്തുന്നു എന്നത് ഈ ആശുപത്രിയുടെ ചികിത്സാ വൈഭവം തെളിയിക്കുന്ന ഒന്നാണ്.

വേള്‍ഡ് മെഡിക്കല്‍ കൗന്‍സില്‍ പുരസ്‌കാരം, എ എം എ ഐ (ആയുര്‍ മെഡിക്കല്‍ അസോസിയേഷന്‍ ആദരവ്), ആയുര്‍വേദ തേജസ് അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയെടുക്കാനും ഡോക്ടര്‍ എ. ആര്‍ സ്മിത്തിനും അരീക്കല്‍ ആയുര്‍വേദ ഹോസ്പിറ്റലിനും സാധിച്ചിട്ടുണ്ട്. 18ല്‍ പരം സ്റ്റാഫുകളുടെയും അഞ്ച് ജൂനിയര്‍ ഡോക്ടര്‍മാരുടെയും മികച്ച സേവനവും പ്രാവീണ്യവും കൂടിയാണ് ഈ ആയുര്‍വേദ ഹോസ്പിറ്റലിന്റെ വിജയത്തിന് പ്രധാന കാരണം. അതോടൊപ്പം തന്നെ ഭാര്യ ലക്ഷ്മികൃഷ്ണ കെ.ബി (മാനേജര്‍ ശ്രീ വിദ്യാധിരാജ ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്, വെണ്ടാര്‍), മകന്‍ സാത്വിക് കൃഷ്ണ A.S എന്നിവരുടെയും പിന്തുണയും സ്‌നേഹവും കൂടിയാണ് ഓരോ നിമിഷവും വിജയത്തിലേക്ക് പോകാന്‍ ഇദ്ദേഹത്തിന് ഊര്‍ജം പകരുന്നത് .

Leave a Reply

Your email address will not be published. Required fields are marked *