ഒരു താരകുടുംബം എന്ന് അക്ഷരാർത്ഥത്തിൽ വിശേഷിപ്പിക്കാവുന്ന കുടുംബമാണ് നടൻ ശ്രീനിവാസന്റേത്. മകൻ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും സിനിമാരംഗത്ത് സജീവസാന്നിധ്യമാണ്. ശ്രീനിവാസൻ അഭിനയത്തിലും തിരക്കഥയിലും തിളങ്ങിയപ്പോൾ മൂത്തമകൻ വിനീത് ഒരു പടികടന്ന് പാട്ടിലും ശോഭിച്ചു.ധ്യാൻ അഭിനയവും ഡയറക്ഷനും ഒക്കെയായി തിരക്കുകളിലാണ്. അടുത്തിടെ റിലീസായ വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന ചിത്രം വിനീത് ശ്രീനിവാസൻ എന്ന സംവിധായകനെ വാനോളം ഉയർത്തി. അതുപോലെതന്നെ ധ്യാൻ ശ്രീനിവാസന്റേതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇന്റർവ്യൂകൾക്ക് വളരെയധികം ജനപ്രീതിയാണ് നേടുന്നത്. എന്തും തുറന്നുപറയുന്ന ധ്യാനിനെ എല്ലാവർക്കും ഇഷ്ടമാണ്. ധ്യാനിനോട് പല കാര്യങ്ങളും ചോദിക്കാൻ വിനീത് ശ്രീനിവാസന് പോലും പേടിയാണ്.അവൻ എന്താണ് പറയുക എന്ന് അറിയില്ല എന്നാണ് അദ്ദേഹം ഇതേക്കുറിച്ച് പറയുക. ഈയടുത്ത് ധ്യാൻ ശ്രീനിവാസൻ മറ്റൊരു കാര്യം കൂടി സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു. ഞാനിനി ഇന്റർവ്യൂവിന് വരില്ല, ഇന്റർവ്യൂകൾക്ക് പങ്കെടുക്കുന്നത് കൊണ്ട് നിരവധി ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. വീട്ടിൽ നിന്ന് പറഞ്ഞതും ഇനി നീ ഒരു ഇന്റർവ്യൂവിന് പോകരുതെന്നാണ്. ഇത് അല്പം നർമ്മ രൂപേണയാണ് ധ്യാൻ പറഞ്ഞിട്ടുള്ളത്.
ഇപ്പോഴിതാ വിവാഹ ദിവസത്തെ സംഭവങ്ങളെക്കുറിച്ചും ഭാര്യ അർപ്പിതയെക്കുറിച്ചും ധ്യാൻ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

വിവാഹത്തിനു മുൻപ് തന്റെ വീട് ഒരു ക്ലബ്ബ് ആയിരുന്നുവെന്നും വിവാഹശേഷം ആ ക്ലബ്ബ് ഇല്ലാതായെന്നും തന്റെ ദുശ്ശീലങ്ങൾ വിവാഹശേഷം നിർത്തിയെന്നും ധ്യാൻ പറയുന്നു.
എന്റെ ബാത്റൂമിൽ ആയിരുന്നു എന്റെ മദ്യപാനവും ചീട്ടുകളിയും. എന്നാൽ അതെല്ലാം ഇപ്പോൾ മാറി എന്നാണ് ധ്യാനിന് പറയാനുള്ളത്.
നല്ലപോലെ ചീട്ടു കളിക്കുന്ന ഒരു വ്യക്തിയായിരുന്നു ഞാൻ, ഇപ്പോഴും കളിക്കും ഭാര്യ ഒപ്പമുണ്ടാകും. വിവാഹത്തിന് മുൻപ് നല്ല മദ്യപിക്കുമായിരുന്നു ഇപ്പോൾ ഞാൻ അല്ല മദ്യപിക്കുന്നത് ഭാര്യയാണ് ഞാൻ നോക്കിയിരിക്കുകയുള്ളൂ.ബാത്റൂമിൽ ആയിരുന്നു എന്റെ ചീട്ടുകളിയും കിടപ്പും എല്ലാം. ഇപ്പോഴും അതൊക്കെ ഓർക്കാറുണ്ട് കല്യാണത്തിന്റെ തലേദിവസം വരെ ആഘോഷമായിരുന്നു. കല്യാണത്തലേദിവസം ഞാൻ രണ്ടെണ്ണം വിട്ടുകൊണ്ട് ചീട്ടു കളിച്ചുകൊണ്ടിരുന്നപ്പോൾ കൂട്ടുകാരൻ വന്നു നാളെ കല്യാണമാണ്, പോകേണ്ടേ എന്ന് ചോദിച്ചതിനെക്കുറിച്ചും ധ്യാൻ ആരാധകരോട് പറഞ്ഞു. കണ്ണൂരായിരുന്നു കല്യാണം വെച്ചത്. എന്നാൽ ഞാൻ കൊച്ചിയിൽ അല്ലേ എന്നോട് ഒരു വാക്ക് ചോദിക്കേണ്ട രാവിലെ പോകാം എന്ന് വിചാരിച്ചിരുന്നതാണ്. എന്നാൽ തലേദിവസം തന്നെ പോയാൽ മുഹൂർത്തത്തിന് അവിടെ എത്തുകയുള്ളൂ.

ആരും വിളിച്ചു ചോദിച്ചതുമില്ല.ഭാര്യയിടയ്ക്ക് വിളിച്ചു വരുന്നില്ലേ എന്ന് ചോദിച്ചു മൊത്തത്തിൽ എന്റെ ജീവിതം അങ്ങനെ ആയതു കൊണ്ട് അവർക്കറിയാം ഞാൻ ഇങ്ങനെയാണെന്ന്.. പിന്നെ ലവ് മാരേജ് കൂടി ആയതുകൊണ്ട് കെട്ടുമെന്ന് എല്ലാവർക്കും നല്ല ഉറപ്പായിരുന്നു. ഏപ്രിൽ മാസം ആയിരുന്നു എന്റെ വിവാഹം വേനൽക്കാലം ആണ് എന്നാൽ എന്റെ വിവാഹമായതുകൊണ്ടാണോ എന്നറിയില്ല ലോകത്തില്ലാത്ത മഴയായിരുന്നു അന്ന്.ഈ വിവാഹം നടക്കരുത് എന്ന രീതിയിലായിരുന്നു അന്നത്തെ പ്രശ്നങ്ങൾ. മരങ്ങൾ വീഴുന്നു..കാറ്റടിക്കുന്നു..സ്റ്റേജ് ഒക്കെ ഇടിഞ്ഞുവീഴുന്നു..അങ്ങനെ ഒന്നും പറയണ്ട.പ്രകൃതി പോലും എതിരായിരുന്നു ആ വിവാഹത്തിന്. ഞാനാണെങ്കിൽ രാവിലെ തൊട്ട് അത്യാവിശ്യം അടിച്ചിട്ടുണ്ട് ആരോട് വേണമെങ്കിലും ചോദിച്ചു നോക്കൂ അന്ന് സ്റ്റേജ് പൊളിഞ്ഞു വീണില്ലേ എന്നാണ് ധ്യാൻ പറയുന്നത്.
