ഇവിടെയെത്തുന്ന ഓരോ മത്സരാര്‍ത്ഥിയും വിജയികളാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ആശംസകള്‍ നേര്‍ന്ന് പ്രിയ നടി ആശാ ശരത്

അഭിമാനം തോന്നുന്നുവെന്നും എങ്ങനെയായിരിക്കും കുട്ടികള്‍ പെര്‍ഫോം ചെയ്യുക എന്നതിനെക്കുറിച്ച്‌ ആകാംക്ഷയുണ്ടെന്നും പ്രമുഖ നടിയും നർത്തകിയുമായ ആശ ശരത് പറഞ്ഞു. ”രണ്ട് വര്‍ഷത്തിന് ശേഷമാണ് സ്കൂള്‍ യുവജനോത്സവം ഇത്തവണ നടക്കുന്നത്. എത്ര ഹാര്‍ഡ് വര്‍ക്ക് ചെയ്തിട്ടായിരിക്കും കുട്ടികള്‍ എത്തുന്നത്? വളരെ സന്തോഷം തോന്നുന്നു എന്നും ആശ പറഞ്ഞു.

ഇവിടെയെത്തുന്ന ഓരോ കുട്ടിയും വിജയികളായിട്ട് തന്നെയാണ് വരുന്നത്. ആര് മുന്നില്‍, ആര്‍ക്ക് എ ഗ്രേഡ് കിട്ടുന്നു എന്നുള്ളതല്ല, ഇവിടെ എത്തണമെങ്കില്‍ നിങ്ങള്‍ കഴിവു തെളിയിച്ചവരാണ്. എല്ലാവര്‍ക്കും ആശംസകള്‍.” എന്നും സ്കൂള്‍ കലോത്സവത്തില്‍ താനും പങ്കെടുത്തിട്ടുണ്ടെന്നും പഠിപ്പിച്ച കുട്ടികളുമായി നിരവധി തവണ ഇവിടെ വന്നിട്ടുണ്ടെന്നും ആശ ശരത് വേദിയിൽ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *