സിനിമാക്കഥയെ വെല്ലുന്ന ക്രൂരകൊലപാതകം ; ഗുണ്ടാസംഘം യുവാവിന്റെ കഴുത്തറുത്തു

ചെന്നൈ : തമിഴ്നാട്ടില്‍ ഗുണ്ടാസംഘം യുവാവിന്റെ തല വെട്ടിയെടുത്ത് വീടിന് മുന്നില്‍ ഉപേക്ഷിച്ചു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണം. തമിഴ്നാട് കടലൂരിലാണ് സിനിമകളെ വെല്ലുന്ന ക്രൂരകൊലപാതകം നടന്നത്. ഇരുചക്രവാഹനത്തില്‍ എത്തിയ സംഘം സ്ഥലത്തെ ഗുണ്ടാനേതാവായിരുന്ന വീരാങ്കയ്യന്‍ എന്നയാളെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ മൃതദേഹത്തില്‍ തല ഉണ്ടായിരുന്നില്ല. തല വെട്ടിയെടുത്താണ് അക്രമസംഘം മടങ്ങിയത്. കിലോമീറ്ററുകള്‍ക്കപ്പുറത്ത് മറ്റൊരു ഗുണ്ടാ നേതാവിന്റെ വീടിനു മുന്നില്‍ നിന്നാണ് തല കണ്ടെടുത്തത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കടലൂരിലെ ഗുണ്ടാനേതാവായിരുന്ന സതീഷിനെ വീരാങ്കയ്യന്‍ കൊലപ്പെടുത്തിയിരുന്നു.

ഇതിന്റെ പ്രതികാരമായാണ് വീരാങ്കയ്യനെ കൊന്ന് തലയറുത്ത് സതീഷിന്റെ വീടിന് മുന്നില്‍ ഗുണ്ടാസംഘം ഉപേക്ഷിച്ചത്. ഇതിന് ശേഷം അക്രമികളെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസ് വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സതീഷിന്റെ സംഘത്തില്‍ ഉണ്ടായിരുന്നവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് പൊലീസിനെ എത്തിച്ചത്.

കടലൂരിലെ മലമുകളിലെ ക്യാമ്പ് പൊലീസ് വളഞ്ഞതോടെ ഗുണ്ടാസംഘം വടിവാളുമായി ആക്രമിച്ചു. എസ്ഐയ്ക്ക് വെട്ടേറ്റു. തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവെപ്പിലാണ് ഗുണ്ടാസംഘത്തിലെ കൃഷ്ണന്‍ എന്നയാള്‍ കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *