സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ ഇന്നും പ്രതിസന്ധി .സാങ്കേതിക തകരാർ മൂലം കഴിഞ്ഞ 10 ദിവസമായി 7 ജില്ലകൾ വീതം രാവിലെയും ഉച്ചയ്ക്കും ആയിരുന്നു റേഷൻ വിതരണം . റേഷൻ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങൾക്ക് നിലവിൽ യാതൊരു തകരാറുകളും ഇല്ലെന്നും റേഷൻ വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന സമയ ക്രമീകരണം തുടരേണ്ടതില്ലെന്നും കഴിഞ്ഞ ദിവസത്തെ യോഗത്തിൽ സാങ്കേതിക വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു .റേഷൻ കടകൾ ഇന്നു മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കുമെന്ന് അറിയിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഇന്ന് വീണ്ടും റേഷൻ വിതരണം മുടങ്ങി.
