ഹണി വർഗീസിന് കോവിഡ് വാരിയർ വുമൺ പുരസ്കാരം

എറണാകുളം:
മൂവാറ്റുപുഴ ജനകീയ കർമ്മ സേന നൽകുന്ന “കോവിഡ് വാരിയർ വുമൺ 2020 അവാർഡ് ” മൂവാറ്റുപുഴ എം.എൽ എ എൽദോ എബ്രഹാം ഹണി വർഗീസിന് നൽകി. പ്രമുഖ ആയുർവേദ ഡോക്ടറും എം.എൽ.എ യുടെ ഭാര്യയുമായ ഡോ.ആഗി റോസ് പൊന്നാട നൽകി ആദരിച്ചു. നഗരസഭ കൗൺസലർ സെബി കെ സണ്ണി, ജനകീയ കർമ്മ സേന ചെയർമാൻ മനോജ് കെ.വി, ഷാജി, ജിമിനി ജോസഫ്, സുമി സണ്ണി, ബിനോജ് നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

വനിതാ ശിശു വികസന വകുപ്പ് മൂവാറ്റുപുഴ അഡീഷണൽ ഐ.സി.ഡി.എസ് ന്കീഴിലെ ജി .വി.എച്ച് .എസ്.എസ് ഈസ്റ്റ്മാറാടി സ്കൂൾ കൗൺസിലറായ ഹണിവർഗീസ് ലോക് ഡൗൺ കാലത്തും കോവിഡ് പ്രതിരോധ കാലത്തും നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് എൽദോ എബ്രഹാം എം.എൽ.എ. 


സ്കൂളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കി കൊടുക്കുകയും അവരുടെ കുടുംബ പ്രശ്നങ്ങളിൽ ഇടപെട്ട് കൃത്യമായ കൗൺസലിങ്ങും ഫോളോ അപ്പും നൽകാൻ ശ്രദ്ധ പുലർത്തി. ലോക്ഡൗണിൽ തനിച്ചായി പോയ കുട്ടികൾ, വയോജനങ്ങൾ ,ഗർഭിണികൾ എന്നിവർക്ക് മാനസിക പിന്തുണ നല്കുകയും ഭക്ഷണം, മരുന്ന് ഇവ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നല്കുകയും ചെയ്തത് ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസമായി. സോഷ്യൽ മീഡിയ വഴി വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾ,രക്ഷിതാക്കൾഎന്നിവർക്ക് നിരവധി ബോധവൽക്കരണ ക്ലാസുകൾ നൽകുവാനും  കഴിഞ്ഞിട്ടുണ്ട് .ലോക്ഡൗൺകാലത്ത് വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് വേണ്ട നിർദ്ദേശങ്ങൾ നല്കുകയുംചെയ്തു.

എല്ലാ ദിനാചരണങ്ങളിലും വിവിധ ഓൺലൈൻ മത്സരങ്ങൾ സ്കൂളിലെയും അംഗൻവാടി കൗമാരക്ലബിലെയും കുട്ടികൾക്കായി  സംഘടിപ്പിച്ചു. കഴിഞ്ഞ മാർച്ച് 22 മുതൽ ആരംഭിച്ച ടെലികൗൺസിലിങ്ങ് ഇപ്പോഴും കോവിഡ് പോസിറ്റീവ് ആയവർക്കും  അനേകം ആളുകൾക്ക് ആശ്വാസകരമാണ്. ഹിന്ദി ഭാഷ അനായാസമായി കൈകാര്യം ചെയ്യുന്നതുകൊണ്ട് കോവിഡ് കാലത്ത് നിരവധി അന്യസംസ്ഥാനക്കാരെ സഹായിക്കാനായി.

മികച്ച പ്രവർത്തനം കാഴ്ചവച്ചതിന് ഈസ്റ്റ്മാറാടി സ്‌കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് കർമ്മരത്ന പുരസ്കാരം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി മലയാളമനോരമയും മലബാർഗോൾഡും നല്കിയ ഗോൾഡൻ സല്യൂട്ട് അവാർഡ്, സൈക്കോളജിക്കൽ റിസേർച്ച് സെന്റർ നൽകിയ കോവിഡ് വാരിയേഴ്സ് പുരസ്കാരം എന്നിവ കരസ്തമാക്കിയിട്ടുണ്ട്. ഇൻഡോർ സ്കൂൾ ഓഫ് സോഷ്യൽ വർക്കിൽ നിന്നും മെഡിക്കൽ ആൻ്റ് സൈക്കാർട്ടിയിൽ എം.എസ്.ഡബ്ലു യിൽ ബിരുദാനന്ത ബിരുദവും നേടിയിട്ടുണ്ട്. 

വാഴക്കുളം എള്ളിൽ ഹൗസിൽ പരേതനായ എ.വി വർഗീസിൻ്റെയും ലില്ലി വർഗീസിൻ്റെയും മകളാണ് . ഉടുമ്പന്നൂർ കുമ്പളവേലിൽ പരേതനായ കെ.കെ മാധവൻ്റെയും വിജയമ്മ മാധവൻ്റെയും മകൻ സന്തോഷ് കുമാറാണ് ഭർത്താവ്, സിയാൻ സന്തോഷ്, വിഹാൻ സന്തോഷ് എന്നിവരാണ് മക്കൾ

Leave a Reply

Your email address will not be published. Required fields are marked *