ഇന്ത്യ മുഴുവൻ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ ഭാഷകളിലുള്ള ബിഗ് ബോസ് അടുത്ത സീസൺ തമിഴിലാണ് ആരംഭിക്കാൻ പോകുന്നത്. തമിഴകത്തെ നിരവധി പ്രശസ്തർ ബിഗ് ബോസിന്റെ ഭാഗം ആകും എന്നാണ് അറിയാൻ കഴിയുന്നത്.
ഒക്ടോബർ 1 ഞായറാഴ്ചയാണ് ഏഴാം സീസണിന്റെ ആദ്യ എപ്പിസോഡ് സ്റ്റാർ വിജയിൽ സംപ്രേക്ഷണം ചെയ്യാൻ പോകുന്നത്. ഉലകനായകൻ കമലഹാസൻ തന്നെയാണ് തമിഴ് ബിഗ് ബോസിന്റെ അവതാരകൻ.
ബിഗ് ബോസിന്റെ ഭാഗമാകാൻ പോകുന്നതിൽ ഒരാളാണ് നടനായ കൂൾ സുരേഷ്. പൊതുവേദികളിൽ എന്നും പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഇദ്ദേഹം ബിഗ് ബോസ്സിലെ ഏറ്റവും ചൂടേറിയതാരമാകും എന്നാണ് അറിയാൻ കഴിയുന്നത്. ബിഗ് ബോസിൽ ഒരാൾ കയറിയാൽ അയാളെ അനുകൂലിച്ചും എതിർത്തും വലിയൊരു സംഘം പുറത്തുണ്ടാകും
അദ്ദേഹത്തിന്റെ അതിരുവിട്ട സംസാരത്തിന് ബിഗ് ബോസും കമലഹസനും ഇതിനകം മുന്നറിപ്പ് നൽകിയിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം നടത്തിയ ചില അഭിപ്രായങ്ങളാണ് ചർച്ചയാകുന്നത്.
ബിഗ് ബോസിൽ പെൺകുട്ടികളെ കൊണ്ടുവന്ന് രാവിലെ പാട്ടും ഡാൻസ് കളിപ്പിക്കുന്ന പരിപാടിയല്ലേ എന്നാണ് ഒരു വീഡിയോയിൽ കൂൾ സുരേഷ് ചോദിക്കുന്നത്. അതുപോലെ ഷോയിൽ പോയി വന്നാൽ മോശം പേരായിരിക്കും എന്നും അദ്ദേഹം പറയുന്നു അതുകൊണ്ടുതന്നെ താൻ ഒരിക്കലുംബിഗ്ഗ് ബോസ്സൽ പോകില്ല എന്ന് മറ്റൊരു വീഡിയോയിൽ പറയുന്നുണ്ട്.
ഇതിന് സമാനമാണ് മലയാളത്തിലെ ബിഗ് ബോസ്സ് വിജയ് അഖിൽ മാരാർ. ഷോയെ സംബന്ധിച്ച മോശം അഭിപ്രായം പറഞ്ഞ ആളായിരുന്നു അഖിൽ മാരാർ. ഷോയിൽ പോകുന്നതിലും നല്ലത് മാളിൽ പോയി തുണി പൊക്കി കാണിക്കുന്നതാണെന്ന് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അഖിൽ ഈ സീസണിലെ വിജയായി മാറുകയും ചെയ്തു. അതുപോലെ കൂൾ സുരേഷും ആകുമോ എന്നാണ് ബിഗ് ബോസ് പ്രേമികൾ ഉറ്റുനോക്കുന്നത്.
