പട്ടയം വാഗ്ദാനം ചെയ്ത് നാല് ലക്ഷം രൂപ തട്ടിയെടുത്തുന്ന പരാതിയിൽ സിപിഐ നേമം മണ്ഡലം സെക്രട്ടറി കാലടി ജയചന്ദ്രനെ സ്ഥാനത്തു നിന്നും നീക്കി. ജില്ലാ എക്സിക്യൂട്ടീവിന്റെതാണ് തീരുമാനം. കാലടി ജയചന്ദ്രനോട് വിശദീകരണം തേടിയ പാർട്ടി സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
അമ്പലത്തറ സ്വദേശി ഷംനാദാണ് കാലടി ജയചന്ദ്രനെതിരെ പരാതിയുമായി രംഗത്തുവന്നത്. ചാലയിൽ വാട്ടർ അതോറിറ്റി ഓഫീസിൽ സമീപമുള്ള മൂന്നു സെന്റീമീറ്റർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 5 മാസം കൊണ്ട് നാല് ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. 10 ലക്ഷം രൂപയാണ് ജയചന്ദ്രൻ ആവശ്യപ്പെട്ടത് പിന്നീട് 5 അര ലക്ഷം രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചു. എന്നാൽ അന്വേഷണത്തിൽ പട്ടയം ലഭിക്കുന്നതിനുള്ള അപേക്ഷ പോലും വില്ലേജ് ഓഫീസിൽ നൽകിയിട്ടില്ലെന്ന് വ്യക്തമായതുകൊണ്ടാണ് ഷംനാദ് പരാതിയുമായി സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനെ സമീപിച്ചത്. പാർട്ടി വിശദീകരണം തേടിയിട്ടുണ്ടെന്നും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും മാങ്കോട് രാധാകൃഷ്ണൻ അറിയിച്ചിട്ടുണ്ട്.

 
                                            