ഡി.വൈ.എഫ്.ഐ പ്രവർത്തകരും ബി ജെ പി പ്രവർത്തകരും തമ്മിൽ സംഘർഷം

പന്തളം സർവിസ് സഹകരണ ബാങ്കിലെ ജീവനക്കാരൻ സ്വർണാഭരണങ്ങൾ മറ്റു ബാങ്കിൽ പണയപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയ സംഭവത്തിൽ രാപ്പകൽ സമരം നടത്തുന്ന ബി.ജെ.പി പ്രവർത്തകരും സ്ഥലത്തെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. രാവിലെ ബാങ്ക് ജീവനക്കാർ എത്തിയപ്പോഴായിരുന്നു സംഭവം.

ബാങ്ക് ജീവനക്കാരും സമരക്കാരും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ട് ജീവനക്കാരെയും ഡയറക്ടർ ബോർഡ് മെംബർമാരെയും ബാങ്കിനുള്ളിൽ പ്രവേശിപ്പിച്ചു. പിന്നീട് ഡി.വൈ.എഫ്.ഐക്കാർ സ്ഥലത്തെത്തിയതോടെ സംഘർഷ സാഹചര്യമുണ്ടാവുകയായിരുന്നു. ഇരുവിഭാഗവും ഏറ്റുമുട്ടിയതോടെ പൊലീസും ഇടപെട്ടു. പന്തളം നഗരസഭ കൗൺസിലർ ഉൾപ്പെടെ ബി.ജെ.പി നേതാക്കളെയും ഡി.വൈ.എഫ്.ഐ നേതാക്കളെയും അറസ്റ്റ് ചെയ്തു നീക്കി.

Leave a Reply

Your email address will not be published. Required fields are marked *