കൊച്ചി തിരുവാർപ്പിൽ ബസ്സുടമയെ മർദ്ദിച്ചതിന് തുറന്ന കോടതിയിൽ മാപ്പു പറയാമെന്ന് സിഐടിയു നേതാവ് കെ ആർ അജയ്. ജൂൺ 25 നു രാവിലെയാണ് ബസുടമ രാജ്‌മോഹനെ സിഐടിയു ജില്ലാ കമ്മിറ്റിയംഗവും തിരുവാർപ്പ് പഞ്ചായത്തംഗവുമായ അജയ് മർദ്ദിച്ചത്.
സിഐടിയു സമരത്തിൽ പ്രതിഷേധിച്ചു വെട്ടിക്കുളങ്ങര ബസ്സിനുമുന്നിൽ ലോട്ടറിക്കച്ചവടം നടത്തുകയായിരുന്നു ഉടമ രാജ്‌മോഹൻ കൈമൾ. ബാസ്സ് എടുക്കുന്നതിനായി കൊടിതോരണങ്ങൾ നീക്കം ചെയ്യുന്നതിനിടെയാണ് രാജ്മോഹന് മർദ്ദനമേറ്റത്. പിന്നാലെ ബി ജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്റ കൂടിയായ രാജ്‌മോഹൻ പ്രവർത്തകർക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

 
                                            