സിനിമ മേഖലയിൽ വളരെ പെട്ടെന്ന് സജീവ സാന്നിധ്യമായ ഒരു വ്യക്തിയാണ് ഷൈൻ ടോം ചാക്കോ. നിന്റെ ചിത്രങ്ങൾ ആദ്യം അത്രതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല എങ്കിലും ഇപ്പോൾ മിനിസ്ക്രീനിൽ തിളങ്ങിനിൽക്കുന്ന താരമായി മാറാൻ ഷൈൻ ടോമിന് സാധിക്കുന്നുണ്ട്. ഈയടുത്ത് താരത്തിന്റെ തായി ഇറങ്ങിയ കുമാരി എന്ന ചിത്രം വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. കേന്ദ്ര കഥാപാത്രമായി തന്നെയാണ് ഷെയിൻ പ്രേക്ഷകർക്ക് മുമ്പിൽ നിറഞ്ഞാടിയത്. സമാനതകൾ ഇല്ലാത്ത അഭിനയം തന്നെയാണ് ഈ ചിത്രത്തിൽ താരം പ്രേക്ഷകർക്കായി കാഴ്ചവച്ചത്. 2002 ൽ നമ്മൾ എന്ന ചിത്രത്തിലൂടെ വളരെ ചെറിയൊരു വേഷം ചെയ്താണ് സിനിമ ലോകത്തേക്ക് താരം കടന്നുവരുന്നത്. തുടർന്ന് ഗദ്ദാമ,സാൾട്ട് ആൻഡ് പേപ്പർ, ഈ അടുത്തകാലത്ത്,ചാപ്റ്റേഴ്സ്, അന്നയും റസൂലും, 5 സുന്ദരികൾ, അരികിൽ ഒരാൾ,ഹാങ്ങോവർ, സാലാല റിപ്പബ്ലിക്ക്, വിശ്വാസം അതല്ലേ എല്ലാം, ഒറ്റാൽ, സ്റ്റൈൽ,കമ്മട്ടിപ്പാടം, ആൻ മരിയ കലിപ്പിലാണ്,ദൂരം,പോപ്കോൺ, ഗോദ, ടിയാൻ, മായാനദി,പറവ,കുറുപ്പ്, ഭീഷ്മപർവ്വം ,തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. താരത്തിന്റെ സിനിമകളെ പോലെതന്നെ ഇന്റർവ്യൂകളും ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. ഷയിൻ പറയുന്നതെല്ലാം അബദ്ധവും വിവാദവും ആകുന്നത് എന്തുകൊണ്ടാണെന്ന് മാത്രം അറിയാൻ സാധിക്കുന്നില്ല. ഇപ്പോൾ ഷൈനിന്റെ മറ്റൊരു വാദമാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. സിനിമയ്ക്ക് വേണ്ടി സ്വന്തം വീട്ടുകാരെ പോലും മറന്നു ജീവിക്കുകയാണ് താനെന്നാണ് ഷെയിൻ ടോം ചാക്കോ പറയുന്നത്. ഒരാൾ ആദ്യം സംതൃപ്തിപ്പെടുത്തേണ്ടത് തന്റെ ആത്മാവിനെയാണ്. വീട്ടുകാർ മക്കളെ വളർത്തി വലുതാക്കുന്നത് അവരുടെ ഭാവി നന്നായി കാണാൻ വേണ്ടിയാണ്. സിനിമ നഷ്ടപ്പെടുത്തി വീട്ടുകാരെ തൃപ്തിപ്പെടുത്തി അവരോടൊപ്പം ഒരിക്കലും ജീവിക്കാൻ കഴിയില്ല. ജീവിതത്തിൽ ഇപ്പോഴും അഭിനയിച്ചു കൊണ്ടിരിക്കുകയാണ് താനെന്നും അതിന്റെ പകുതി മാത്രമേ ക്യാമറയ്ക്ക് മുന്നിൽ കാണിക്കാൻ കഴിയുന്നുള്ളൂ എന്നുമാണ് താരം പറയുന്നത്.
ഷയിൻടോം ചാക്കോയുടെ വാക്കുകൾ ഇങ്ങനെ..
സിനിമ ഇഷ്ടപ്പെടുന്നവർക്ക് അത് ചെയ്യാൻ വളരെ എളുപ്പമാണ്.ഇഷ്ടമുള്ള പണി ചെയ്ത കോടിക്കണക്കിന് പണം കിട്ടുന്നത് നല്ലതല്ലേ.ആളുകളെ ചിരിപ്പിക്കാൻ വേണ്ടി ചിലപ്പോൾ മറ്റുള്ളവരുടെ ശൈലി പിന്തുടരാറുണ്ട്. ഇല്ലാത്ത സംസാരശൈലി ഇടയ്ക്കു കയറി വരാറുണ്ട്. ഒരു കാര്യം സീരിയസ് ആയി അവതരിപ്പിക്കുകയും വേണം. എന്നാൽ ഹാസ്യമായി തോന്നുകയും വേണം. ക്യാമറയുടെ മുന്നിൽ ചെയ്യുന്നതിന് മുൻപ് അത് എവിടെയെങ്കിലും ചെയ്തു നോക്കേണ്ട. ജീവിതത്തിൽ കാണിക്കുന്നതിന്റെ പകുതി മാത്രമേ ക്യാമറ ഓൺ ചെയ്യുമ്പോൾ കൊടുക്കാൻ പറ്റുകയുള്ളൂ. കുറച്ചുകൂടി ബോധമുള്ള ആളുകൾ നിയന്ത്രിക്കുന്നത് കൊണ്ടാണ് സിനിമ ബോധത്തോടെ പെരുമാറുന്നത്.

ഞാൻ കൂട്ടിയിട്ട് കത്തിച്ചു വലിക്കും എന്ന് പറയുന്നവർ ആരാണിത് കൃഷി ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ. കഞ്ചാവ് കച്ചവടം ചെയ്യുന്നവരെ പിടിക്കുന്നില്ല പിള്ളേര് വലിക്കുന്നതിനാണ് കുറ്റം. സബ്സ്റ്റൻസ് ഉപയോഗിക്കുന്നത് ഒരു സ്വഭാവ വൈകല്യമാണ്,അങ്ങനെ ഉപയോഗിക്കുന്നവരെ ക്രിമിനൽ ആക്കുകയും അതുവഴി അവന്റെ കുടുംബത്തെയും ചുറ്റുപാടുകളെയും നശിപ്പിക്കുന്നതാണ് ക്രൈം.അല്ലാതെ അത് ഉപയോഗിക്കുന്നതല്ല. അഭിനയിക്കാൻ കിട്ടുന്ന കഥാപാത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന സമയം ആനന്ദകരമാകാറുണ്ട്.സ്ക്രീനിനു പുറത്ത് സന്തോഷമായി ഇരുന്നാൽ നന്നായി പെർഫോം ചെയ്യാൻ പറ്റും. അഭിനയിക്കുന്നതിന് തൊട്ടു മുൻപ് വരെ പ്രാക്ടീസ് ചെയ്തുകൊണ്ടേയിരിക്കണം.
സിനിമയല്ലാതെ ഒന്നും ജീവിതത്തിൽ നടക്കുന്നില്ല.അതുകൊണ്ടാണ് വിവാഹബന്ധം ഉൾപ്പെടെയുള്ള ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ കഴിയാത്തത്.അച്ഛനോടും അമ്മയോടും അനുജനോടും അനുജത്തിയോടും ഉള്ള റിലേഷനിൽ ഞാൻ വലിയ പരാജയമാണ്. അങ്ങനെ ഞാൻ പരാജയപ്പെടുന്നത് ക്യാമറയ്ക്ക് മുന്നിൽ സന്തോഷമായി നിൽക്കാൻ വേണ്ടിയാണ്. വീട്ടുകാർ നമ്മളോടൊപ്പം എത്ര വർഷം ഉണ്ടാക്കാനാണ്,നമ്മുടെ ആത്മാവിനെ മാത്രമാണ് നമ്മൾ കൂടെ കൊണ്ടുപോകുന്നത്.നമ്മുടെ ആത്മാവിനെയാണ് നാം സംതൃപ്തിപ്പെടുത്തേണ്ടത്.മറ്റുള്ളവരെ അല്ല മാതാപിതാക്കളെയും ഭാര്യയെയും കുടുംബത്തെയും ഓവറായി നമ്മുടെ ഉള്ളിലേക്ക് എടുത്ത് അവരുടെയും നമ്മുടെയും ജീവിതം ദുരിതമാക്കേണ്ട കാര്യമില്ല. ആരെയും അനുസരിക്കുന്നില്ല എന്നതല്ല സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നു എന്നതിന്റെ അർത്ഥം അങ്ങനെയെങ്കിൽ ഇല്ലാത്തവർ ഗാന്ധിജിയും ക്രിസ്തുവും ഒക്കെ അല്ലേ. ജനിച്ചത് വളർന്നതും വീട്ടിലാണെങ്കിലും വീട്ടിലിരിക്കാൻ അല്ല അവർ എന്നെ വളർത്തി പഠിപ്പിച്ചത്. അവരോട് സംസാരിക്കാറുണ്ട്, പക്ഷേ സംസാരിച്ചു ബുദ്ധിമുട്ടിക്കാറില്ല. മാതാപിതാക്കൾ മക്കളെ വളർത്തി വലുതാക്കുന്നത് മക്കളുടെ നന്മയ്ക്ക് വേണ്ടിയാണ്. പക്ഷേ മക്കളെ കെട്ടിച്ചുവിട്ടു കഴിഞ്ഞാലോ അവർ വീട് വിട്ടുപോകും അല്ലെങ്കിൽ വിദേശത്ത് പോകും. അപ്പോൾ മാതാപിതാക്കൾ സന്തോഷമില്ലാതെ വീട്ടിലിരിക്കും. സന്തോഷം ഇല്ലെങ്കിൽ മക്കളുടെ നന്മയ്ക്ക് വേണ്ടിയാണ് അവരെ പറഞ്ഞുവിടുന്നത്.ആത്മസംതൃപ്തി ഉണ്ടോ എന്ന് ചോദിച്ചാൽ എസ് എന്ന് പറയാൻ ആർക്കും കഴിയില്ല ഞാൻ ഇപ്പോഴും നൂറ് പടം തികച്ചിട്ടില്ല മലയാളികളുടെ മുന്നിൽ സിനിമ വലുതായി നിൽക്കുന്ന സമയത്താണ് സിനിമയെ ആഗ്രഹിച്ചത് തിയേറ്ററിലിരുന്ന സിനിമ കാണുമ്പോൾ കിട്ടുന്ന സംതൃപ്തി ഇന്ന് ഓട്ടിട്ടി യിൽ സിനിമ കാണുമ്പോൾ കിട്ടുന്നില്ല എന്നും ഷൈയിൻ ടോം ചാക്കോ പറഞ്ഞു.
