മുഖ്യമന്ത്രിയുടെ ചിത്രമുള്ള ലൈഫ്മി ഷൻ പരസ്യബോർഡ് മറഞ്ഞതിന് സ്കൂൾ അങ്കണത്തിലെ മരക്കൊമ്പുകൾ അനുവാദമില്ലാതെ മുറിച്ചതായി പരാതി. മൂന്നുപേരടങ്ങുന്ന സംഘമാണ് കണ്ണൂർ താവക്കര സർക്കാർ യു.പി. സ്കൂൾ അങ്കണത്തിലെ മരം മുറിച്ചുമാറ്റിയത്.
അവധിയെത്തുടർന്ന് അധ്യാപകരും വിദ്യാർഥികളും ഇല്ലാതിരുന്ന ദിവസമാണ്
മരച്ചില്ലകൾ മുറിച്ചത്. പ്രധാനധ്യാപകൻ പോലീസിലും കണ്ണൂർ കോർപ്പറേഷനിലും പരാതി നൽകി.
ലൈഫ് മിഷൻ പദ്ധതിയെക്കുറിച്ച് സംസ്ഥാന സർക്കാർ റോഡരികിലെ
കെട്ടിടത്തിനുമുകളിലാണ് ഫ്ളെക്സ് ബോർഡ്സ്ഥാപിച്ചത്. വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നതാണ് ചിത്രം.
ഫ്ളെക്സ് ബോർഡിന്റെ കാഴ്ച മറയ്ക്കുന്നതിനാൽ സ്കൂളിലെ മരം
മുറിച്ചുമാറ്റണമെന്ന് സ്കൂളിലെ ഓഫീസ്
അസിസ്റ്റന്റിനോട് ചിലർ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ മൂന്നുപേരെത്തി
സ്കൂൾ അധികൃതരുടെ അനുവാദമില്ലാതെ മരച്ചില്ലകൾ മുറിച്ചുമാറ്റിയെന്നാണ് പരാതി.
അവധിദിനമായതിനാൽ സ്കൂളിൽ അധ്യാപകരും വിദ്യാർഥികളും ഉണ്ടായിരുന്നില്ല. ഫ്ളെക്സ് ബോർഡ് കാണാൻ വേണ്ടിയാണ്
മരം മുറിക്കുന്നതെന്ന് വന്നവരും പറഞ്ഞു. ഫ്ളെക്സ് കാണത്തക്ക രീതിയിലുള്ള കൊമ്പുകൾ മാത്രമാണ് മുറിച്ചതായി
കാണുന്നത്. സംഭവം കോർപ്പറേഷനിൽ അറിയിക്കുകയും പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. രണ്ടു മരങ്ങളുടെ ചില്ലകളാണ് മുറിച്ചുമാറ്റിയത്. ഫ്ളെക്സ് ബോർഡിലെ ചിത്രം
കാണുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി, മുറിച്ചശേഷം ഫോണിൽ
ചിത്രമെടുത്തശേഷമാണ് മൂന്നംഗം സംഘം മടങ്ങിയത്. ആളുകൾ തണൽ തേടി എത്തുന്ന സ്ഥലം കൂടിയാണിതെന്ന് സ്കൂൾ അധികൃതർ
പറയുന്നു.

 
                                            