അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു

കോവിഡ് കാരണം ഉണ്ടായിരുന്ന വിലക്കുകള്‍ പിന്‍വലിച്ച് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. ഈ മാസം 27 മുതലാണ് സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യ ആലോചിച്ചിരുന്നു.…

ട്രെയിന്‍ ഇടിച്ച യുവാവിന്റെ കൈ ഇനിയില്ല

റെയില്‍ പാത മുറിച്ചുകടക്കുന്നതിനിടെ ആലുവയില്‍ ട്രെയിനിടിച്ച് യുവാവിനെ കൈ പോയി. തമിഴ്‌നാട് വില്ലുപുരം സ്വദേശി ലക്ഷ്മിപതിയുടെ വലതുകൈ ആണ് മുറിഞ്ഞത്. തൃശ്ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ജനശതാബ്ദി ട്രെയിന്‍ ആണ് യുവാവിനെ ഇടിച്ചത്. റെയില്‍വേ ട്രാക്കില്‍ മരണത്തോട് മല്ലടിച്ചിരുന്ന ഇയാളെ റെയില്‍വേ ഉദ്യോഗസ്ഥരും…

ദീര്‍ഘ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജയന്തി ജനത സര്‍വീസ് ആരംഭിക്കും

ജയന്തി ജനത എക്‌സ്പ്രസ് മാര്‍ച്ച് 31 മുതല്‍ സര്‍വീസ് തുടരും. മാര്‍ച്ച് 31ന് കന്യാകുമാരിയില്‍ നിന്നും ഏപ്രില്‍ ഒന്നുമുതല്‍ പൂണെയില്‍ നിന്നും വണ്ടി ഓടിത്തുടങ്ങും. 1980 കളില്‍ മലയാളികള്‍ ഗള്‍ഫിലേക്ക് പോകുന്നതിനു മുന്‍പ് മുംബൈയിലാണ് ജോലിക്ക് പോയി കൊണ്ടിരുന്നത്. ഒരു സമയത്ത്…

കൊച്ചി മെട്രോ പാളത്തില്‍ തകരാര്‍

കൊച്ചി മെട്രോ പാളത്തില്‍ തകരാറുണ്ടെന്ന് സ്ഥിരീകരിച്ച് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. കൊച്ചിയിലെ പത്തടിപ്പാലത്തിന് സമീപം മെട്രോ പാളത്തിലാണ് തകരാന്‍ കണ്ടെത്തിയത്. പാളത്തിന്റെ അലൈന്‍മെന്റില്‍ നേരിയ വ്യത്യാസമുണ്ടെന്ന് കെഎംആര്‍എല്‍ സ്ഥിരീകരിച്ചു. ചെരിവുള്ള സ്ഥലത്ത് വേഗത കുറച്ച് സര്‍വീസ് നടത്തുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.…

വയനാട് തുരങ്കപാതയ്ക്കായ് 2134.50 കോടി രൂപ അനുവദിച്ച് കിഫ്ബി

വയനാട് തുരങ്കപാത യ്ക്കായി 2134.50 കോടി രൂപ കിഫ്ബി അനുവദിച്ചതായി ഫേസ്ബുക് കുറുപ്പിലൂടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. വയനാട് കോഴിക്കോട് ജില്ലകളിലെ ബന്ധിപ്പിക്കുന്ന ചുരം ഇല്ലാത്ത പാത ആയിരിക്കും ഇത്. തുരങ്കപാത യാഥാര്‍ഥ്യമാകുന്നതോടെ താമരശ്ശേരി…

സില്‍വര്‍ ലൈന്‍ ; സര്‍വെ തടഞ്ഞ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

സംസ്ഥാന സര്‍ക്കാരിന് ആശ്വാസവുമായി സില്‍വര്‍ ലൈന്‍ സര്‍വ്വേ നടപടികള്‍ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി. സര്‍വ്വേ തടഞ്ഞ സിംഗിള്‍ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.…

ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി ഗതാഗതം തടസപ്പെട്ടു

തൃശ്ശൂര്‍ പുതുക്കാട് ഗുഡ്‌സ് ട്രെയിനിന്റെ എഞ്ചിനും നാല് ബോഗികളും പാളം തെറ്റി. അപകടത്തെ തുടര്‍ന്ന് തൃശൂര്‍ -എറണാകുളം റൂട്ടിലെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരുന്നു. പുതുക്കാട് റെയില്‍വെ സ്റ്റേഷന് സമീപത്തെ തെക്കേ തുറവ് ഗേറ്റിന് അടുത്താണ് അപകടം ഉണ്ടായത്. ജനശതാബ്ദി, വേണാട് തുടങ്ങിയ…