യാഹൂ ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ഇന്ത്യയിലെ യാഹൂ വാര്‍ത്താ സൈറ്റുകളുടെ പ്രവര്‍ത്തനം അവസാനിപ്പികുന്നതായി ടെക് കമ്പനി വെറൈസന്‍ മീഡിയ. ഇന്ത്യയിലെ വിദേശ നിക്ഷേപ നയവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളാണ് രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. വാര്‍ത്താ വെബ്സൈറ്റുകള്‍ക്ക് 26 ശതമാനത്തില്‍ കൂടുതല്‍ ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് (എഫ്…

പെഗാസസ് സ്‌പൈവെയര്‍; ലോകത്ത് ഏറ്റവും നൂതനമായ ഹാക്കിങ് സംവിധാനം

ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒ നിര്‍മിച്ച് വിപണിയില്‍ എത്തിച്ച സ്‌പൈവെയര്‍ ആണ് പെഗാസസ്. ഇത് ഒരാളുടെ കംപ്യൂട്ടറിലോ ഫോണിലോ ലാപ്ടോപിലോ കടന്ന് അതിലെ വിവരങ്ങള്‍ അനധികൃതമായി മറ്റൊരു സര്‍വറിലേക്ക് മാറ്റും. ഐഫോണ്‍ മുതല്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ വരെ, ക്ലിക്കുകളൊന്നുമില്ലാതെ തന്നെ ഏത് ഫോണിലും…

മൂല്യവര്‍ധിത രംഗത്തെ പുത്തന്‍ ആശയങ്ങള്‍ അറിയാന്‍ ട്രെയിനിങ്

തൃശൂര്‍: ഭക്ഷ്യോല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി വിവിധ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ പ്രൊജക്റ്റുകള്‍ പരിചയപ്പെടുത്തുന്ന ട്രെയിനിങ് ആരംഭിക്കുന്നു. വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റെര്‍പ്രെണര്‍ ഡെവലപ്പ്‌മെന്റ് (KIED)ന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പദ്ധതിയാണ് അഗ്രോ ഇന്‍ക്കുബിലേഷന്‍ ഫോര്‍ സസ്‌റ്റൈനബിള്‍…

ഐസിറ്റി അക്കാദമി ഓഫ് കേരളയുടെ അന്താരാഷ്ട്ര കോണ്‍ക്ലേവിന്റെ (ICSET-2021) അഞ്ചാം പതിപ്പിന് സമാപനം

തിരുവനന്തപുരം: ഐസിറ്റി അക്കാദമി ഓഫ് കേരളയുടെ ദ്വിദിന അന്താരാഷ്ട്ര കോണ്‍ക്ലേവ് ഐസിഎസ്ഇറ്റി 2021 സമാപിച്ചു. അവസാനദിനമായ ഇന്നലെ നടന്ന സമാപന സമ്മേളനം ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ്സ് ഐസക്ക് മുഖ്യാതിഥിയായി. മികവുറ്റ വിദ്യഭ്യാസം ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യകതയെയും, അറിവുകളെ നവീകരണത്തിലേക്ക് മാറ്റി അതിലൂടെ പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ സാധ്യമാക്കുന്നതിനെ കുറിച്ചുമാണ് മന്ത്രി പ്രസംഗിച്ചത്. കേരളത്തെ സമ്പൂര്‍ണ്ണ നവീകരണ സമൂഹമാക്കി മാറ്റുവാനുള്ള സര്‍ക്കാരിന്റെ ലക്ഷ്യവും അദ്ദേഹം പങ്ക് വെച്ചു. ‘എല്ലാവര്‍ക്കും ക്ഷേമവും, വിദ്യഭ്യാസവും ഉറപ്പുവരുത്തുന്ന വികസനത്തിന്റെ അടുത്ത തലത്തിലേക്ക് കേരളം കുതിക്കണം. അതിലൂടെ സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥ മാറുകയും മികവുറ്റ തൊഴില്‍ സാധ്യതകള്‍ തുറക്കപ്പെടുകയും ചെയ്യും. സുപ്രധാനമായ സ്ഥാപനങ്ങളിലൊന്നാണ് ഐസിറ്റി അക്കാദമി, മേല്‍ പറഞ്ഞ ലക്ഷ്യത്തിലേക്ക് കേരളത്തെ പിടിച്ചു കയറ്റാന്‍ നിര്‍ണായകമായ ഒരു പങ്കാണ് അക്കാദമി വഹിക്കുന്നത്’ എന്ന് സമാപന സമ്മേളനത്തില്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ഐസിറ്റി അ്ക്കാദമി ബോര്‍ഡ് അംഗവും ടിസിഎസ് തലവനുമായ ദിനേശ് തമ്പി തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു. തൊഴില്‍ മേഖല നേരിടുന്ന വികേന്ദ്രീകരണവും, തൊഴില്‍ രംഗത്തെ ഭാവി എന്ന് പറയപ്പെടുന്ന വര്‍ക്ക് ഫ്രം ഹോമിന്റെ സാധ്യതകളെ കുറിച്ചും ഡോ. സജി ഗോപിനാഥ് സംസാരിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കോവിഡ് സാഹചര്യത്തെ കണക്കിലെടുത്തു കൊണ്ട് ദ്വിദിന കോണ്‍ക്ലേവ് സമ്പൂര്‍ണ്ണമായും ഓണ്‍ലൈന്‍ മുഖാന്തരമാണ നടന്നത്. സമാപന ദിവസം ‘നവ സാധാരണത്തില്‍ മാറുന്ന ജീവി ശൈലികള്‍’, ‘നവ സാധാരണത്തിലെ തൊഴില്‍ സാധ്യതകള്‍’ ‘നവ സാധാരണത്തില്‍ ജീവിതത്തിലും ബിസിനസ്സ് രംഗത്തും സാങ്കേതികതയുടെ പങ്ക്’ തുടങ്ങിയ വിഷയങ്ങളില്‍, വ്യാവസായിക, ഐടി, എന്‍ജിനിയറിങ്ങ് ആന്‍ഡ് മാനേജ്‌മെന്റ് രംഗത്തെ വിദഗ്ദ്ധര്‍ നേതൃത്വം കൊടുത്ത ചര്‍ച്ചകളും യോഗങ്ങളും നടന്നു. കൂടാതെ യൂഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഓ ഡോ. സോഹന്‍ റോയുടെ നേതൃത്വത്തില്‍ നവസാധാരണത്തിലെ സംരംഭകത്വ വഴികള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. നവ സാധാരണത്തെ ആസ്പദമാക്കി സജീകരിച്ച ദ്വിദിന കോണ്‍ക്ലേവില്‍ ലോകമെമ്പാടും നിന്നുള്ള 800ല്‍ പരം പ്രതിനിധികളാണ് പങ്കെടുത്തത്.

പാസ്പോര്‍ട്ടിന് പകരം ഫെയിസ് റെക്കഗ്നിഷന്‍ ; ദുബായ് വിമാനത്താവളത്തില്‍ അത്യാധുനിക സംവിധാനം നിലവില്‍ വന്നു

ദുബായ് : ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുന്ന യാത്രികര്‍ മുന്‍പ് പാസ്പോര്‍ട്ടോ, എമിറേറ്റ്സ് ഐഡിയോ ഉപയോഗിച്ചാണ് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നത്. എന്നാല്‍, ടിക്കറ്റ് ചെക്കിങ്ങ് കൗണ്ടര്‍ മുതല്‍ വിമാനത്തിലേക്ക് കയറുന്നതുവരെ മുഖം മാത്രം ക്യാമറയില്‍ കാണിച്ചുകൊണ്ട് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന ഫെയ്സ്…