ഇന്റർനെറ്റ് ഉപയോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട മെസേജിംഗ് ആപ്പായ ടെലഗ്രാമിൽ വൻ മാറ്റങ്ങൾ . പ്രധാനമായി വരുന്ന മാറ്റം ഉപഭോക്താക്കൾക്ക് പെയ്ഡ് സബ്സ്ക്രിപ്ഷൻ ഏർപ്പെടുത്തുന്നുതാണ്. ആപ്പിന്റെ സ്ഥാപകൻ പവൽ ഡ്യൂറോവ് തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയത്. പുതിയ മാറ്റങ്ങൾ അവതരിപ്പിക്കുന്നതിലൂടെ ടെലഗ്രാം പ്രീമിയം…
Category: Tech
2030 ഓടെ സ്മാർട്ട് ഫോൺ യുഗം അവസാനിച്ചേക്കാം, എല്ലാം ശരീരത്തിൽ നേരിട്ട് വിന്യസിച്ചേക്കും: നോക്കിയ സിഇഒ
2030- ഓടെ 6ജി മൊബൈൽ നെറ്റ്‌വർക്കുകൾ വാണിജ്യപരമായി ലഭ്യമാകുമെന്ന് സൂചന നൽകി നോക്കിയ സിഇഒ പെക്ക ലൻഡ്‌മാർക്ക്. 6 ജി നടപ്പിലാക്കുന്നതോടെ സ്മാർട് ഫോണുകളുടെ ഉപയോഗം കുറയുമെന്നും അദ്ദേഹം പറഞ്ഞു. ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.…
ശബ്ദാധിഷ്ഠിത സോഷ്യല്‍മീഡിയ ആപ്പായ സ്പീക്ക് ആപ്പിന്റെ സേവനം മറ്റ് ഭാഷകളിലേക്കും വ്യാപിപ്പിക്കുന്നു
കൊച്ചി: ശബ്ദാധിഷ്ഠിത സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമായ സ്പീക്ക്ആപ്പ് മലയാളികള്‍ക്കിടയില്‍ വന്‍ വിജയമായതിന് പിന്നാലെ ആപ്പിന്റെ സേവനം രാജ്യത്തുടനീളം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ഇതോടെ ആപ്പിന്റെ സേവനം മറ്റ് ഭാഷകളിലും ലഭ്യമാകും. കോട്ടയം സ്വദേശികളായ അലന്‍ എബ്രഹാം, അരുണ്‍ ജോണ്‍, മാവേലിക്കര സ്വദേശി ആര്‍.…
മൊബൈൽ റിച്ചാർജിന് വീണ്ടും ചെലവേറും, സൂചന നല്‍കി എയർടെൽ സിഇഒ
ടെലികോം കമ്പനികൾ പ്രിപെയ്ഡ് പ്ലാനുകൾ കുത്തനെ വർധിപ്പിച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം നവംബറിലും ഡിസംബറിലുമായി വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ, എയർടെൽ എന്നിവയുൾപ്പെടെയുള്ള ടെലികോം കമ്പനികൾ പ്രീപെയ്ഡ് പ്ലാനുകളുടെ വില കുത്തനെ വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്ലാനുകളുടെ വില വർധിപ്പിക്കാൻ ഒരുങ്ങുന്നതായി…
അൺ നോൺ നമ്പറുകളെ തിരിച്ചറിയാൻ ഇനി ട്രൂകോളർ വേണ്ട, പുതിയ സംവിധാനത്തിൽ തിരിച്ചറിയൽ രേഖയിലെ പേര് തെളിയും
ന്യൂഡൽഹി: മൊബൈൽ ഫോണുകളിലേക്ക് വരുന്ന അൺനോൺ നമ്പറുകളെ തിരിച്ചറിയാൻ പുതിയ സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. സിം കാർഡ് എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയിലെ പേര് ദൃശ്യമാകുന്ന രീതിയിലാണ് സംവിധാനം ഒരുക്കുക. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാൻ ടെലികോം റെഗുലേറ്ററി…
ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി വർധിപ്പിച്ച് മൈക്രോസോഫ്റ്റ്, കാരണമിതാണ്
വാഷിങ്ടണ്‍: ടെക് ഭീമന്‍ മൈക്രോസോഫ്റ്റിലെ ജീവനക്കാരുടെ ശമ്പളം ഇരട്ടിയോളം വർധപ്പിക്കുന്നതായി കമ്പനി സിഇഒ സത്യ നാദെല്ല. ഇമെയിൽ സന്ദേശത്തിലാണ് ഇക്കാര്യം അദ്ദേഹം ജീവനക്കാരെ അറിയിച്ചത്. ജീവനക്കാര്‍ വലിയതോതില്‍ കമ്പനി വിട്ടുപോകുന്നത് ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാരുടെ മികച്ച പ്രകടനം നിമിത്തം…
ഗൂഗിള്‍ ലോകത്തെ ഏറ്റവും വലിയ വ്യക്തി വിവര ചോർച്ച നടത്തിയതായി റിപ്പോർട്ട്, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്
ലോകത്തെ ഏറ്റവും വലിയ വ്യക്തിവിവര കൈമാറ്റം ഗൂഗിൾ നടത്തിയതായി ആരോപണം. ഐറിഷ് കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ (ഐസിസിഎല്‍) ആരോപണം ടെക് ക്രഞ്ചാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ഡേറ്റ ശേഖരിച്ച് വിശകലനം ചെയ്യുന്നുവെന്നും അതു മറ്റു കമ്പനികള്‍ക്കു കൈമാറുന്നുവെന്നുമാണ്…
ഇലോണ്‍ മസ്‌കിനെതിരെ ട്വീറ്റുമായി ശശി തരൂര്‍
ഫോര്‍ബ്‌സ് മാസികയുടെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും ധനികരില്‍ ഒരാളാണ് മസ്‌ക്. ഇപ്പോൾ ഇതാ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മുന്നറിപ്പുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്രത്തില്‍ ഇനി ട്വിറ്റര്‍ ഇടപെടുന്നത് കണ്ടാല്‍ അല്ലെങ്കില്‍ വിദ്വേഷ പ്രസംഗവും…
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ-ലാംഗ്വേജ് ലാബുകള്‍ വരുന്നു
കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ കേള്‍ക്കാനും സംസാരിക്കാനും വായിക്കാനും എഴുതാനുമുള്ള കഴിവുകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഈ- ലാംഗ്വേജ് ലാബുകള്‍ വരുന്നു. സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി ഈ ക്യൂബ് ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് പദ്ധതി എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുന്നതിന് ഉദ്ഘാടനം…
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്; പരാതി നല്‍കാന്‍ പ്രത്യേക കോള്‍ സെന്ററുമായി കേരള പോലീസ്
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള തട്ടിപ്പിനെതിരെ പരാതി നല്‍കാന്‍ പ്രത്യേക കോള്‍ സെന്ററുമായി കേരള പോലീസ്. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് ആരംഭിച്ച കോള്‍ സെന്റര്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉദ്ഘാടനം…

