കേസിലെ തെളിവുകൾ തേച്ചു മായ്ച്ചു കളയാനുള്ള ശ്രമം; നീതി കിട്ടുമോ എന്ന് സംശയമെന്നും സിദ്ധാർത്ഥന്റെ കുടുംബം

പൂക്കോട് വെറ്റിനറി കോളേജിൽ സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനത്തിന് പിന്നാലെ ജീവനൊടുക്കിയ സിദ്ധാർത്ഥന് ഇനിയും നീതി ലഭിച്ചിട്ടില്ല. സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും മകന് നീതി കിട്ടുമോ എന്ന് സംശയിക്കുന്നതായി അച്ഛൻ ജയപ്രകാശ് വ്യക്തമാക്കി. പ്രതിഷേധക്കാരുടെ വാമൂടി കെട്ടാനാണ്‌ സിബിഐ അന്വേഷണം എർപ്പെടുത്തിയത് എന്നും…

പ്രതിയെ അന്ന് തൂക്കിക്കൊന്നിരുന്നെങ്കിൽ അനു മരിക്കില്ലായിരുന്നു; മുത്തേരി ബലാത്സംഗ കേസിലെ അതിജീവത

മുത്തേരി ബലാത്സംഗ കേസിലെ പ്രതിയാണ് പേരാമ്പ്ര നൊച്ചാട് സ്വദേശിനി അനുവിന്റെ മരണത്തിനും ഉത്തരവാദി. അന്ന് തനിക്ക് നീതി കിട്ടിയില്ലെന്നും അതോടൊപ്പം പ്രതിയ്ക്ക് ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കില്‍ അനുവിന് മരണം സംഭവിക്കില്ലയിരുന്നു എന്ന് മുത്തേരി ബലാത്സം​ഗ കേസിലെ അതി​ജീവത പറഞ്ഞു. താൻ നേരിട്ടത് ക്രൂരമായ…

രേഖകൾ കോടതിയിൽ നിന്ന് തനിയെ ഇറങ്ങി പോകില്ല എന്ന് അഭിമന്യുവിന്റെ സഹോദരൻ പരിജിത്ത്

കോടതിയിൽ നിന്നും അഭിമന്യു കേസിന്റെ രേഖകൾ കാണാതായ സംഭവത്തിൽ പ്രതികരിച്ച് സഹോദരൻ പരിജിത്ത്. രേഖകൾ കാണാതായതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്ന് പരിജിത്ത് ആവശ്യപ്പെട്ടു. രേഖകൾ കോടതിയിൽ നിന്ന് തനിയെ ഇറങ്ങി പോകില്ലല്ലോയെന്ന് സംഭവം ഞെട്ടൽ ഉണ്ടാക്കുന്നതാണെന്നും സഹോദരൻ പറഞ്ഞു. ഡിജിറ്റൽ രേഖകൾ…

കാര്യവട്ടം ക്യാമ്പസിനുള്ളിൽ കണ്ടെത്തിയ മനുഷ്യന്‍റെ അസ്ഥികൂടം പുറത്തെടുത്തു.

തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിനുള്ളിൽ കണ്ടെത്തിയ മനുഷ്യന്‍റെ അസ്ഥികൂടം പുറത്തെടുത്തു. ഏറെ നേരം നീണ്ട മുന്നൊരുക്കത്തിനൊടുവില്‍ സാഹസികമായാണ് 20 അടി താഴ്ചയുള്ള പഴയ വാട്ടര്‍ ടാങ്കിനുള്ളില്‍ പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ഇറങ്ങി അസ്ഥികൂടം പുറത്തെടുത്തത്. ഫോറന്‍സിക് വിദഗ്ധരും പരിശോധനയ്ക്കായി ടാങ്കിനുളില്‍ ഇറങ്ങിയിരിന്നു. ഇന്നലെയാണ്…

ടിപി വധക്കേസിൽ വധശിക്ഷ നൽകാതിരിക്കാൻ പ്രതികളോട് കാരണം ചോദിച്ച് കോടതി

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ വധശിക്ഷ നൽകാതിരിക്കാൻ പ്രതികളോട് കോടതി കാരണം ചോദിച്ചു. കേസിൽ പ്രതികളെ കുറ്റക്കാരെന്ന് വിധിച്ച ശേഷം ശിക്ഷ വിധിക്കുന്നതിന്റെ ഭാഗമായാണ് ഹൈക്കോടതി നടപടി. പ്രതികളെ ഓരോരുത്തരെയായി ഹൈക്കോടതിയിലെ പ്രതികളുടെ കൂട്ടിലേക്ക് വിളിച്ചായിരുന്നു കോടതി ചോദിച്ചത്. വധശിക്ഷയോ അതിനടുത്ത ശിക്ഷയോ…

സിപിഎം നേതാവിന്റെ കൊലപാതകം; വ്യക്തിവിരോധം എന്ന് പ്രതി കുറ്റം സമ്മതിച്ചു

കോഴിക്കോട് കൊയിലാണ്ടി സിപിഎം നേതാവിനെ വെട്ടിക്കൊന്നത് വ്യക്തിപരമായ വിരോധം കാരണമെന്ന് പ്രതി അഭിലാഷ് പോലീസിനോട് പറഞ്ഞു. ഇന്നലെ രാത്രി 10 മണിയോടെ ക്ഷേത്രോത്സവത്തിനിടെയാണ് ലോക്കൽ സെക്രട്ടറി പി വി സത്യനാഥ് കൊല്ലപ്പെട്ടത്. പാർട്ടിക്കകത്ത് തർക്കങ്ങളിൽ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തിവിരോധത്തിന് കാരണമെന്ന്…

പ്രസവത്തിനിടെ അമ്മയും കുഞ്ഞിന്റെയും മരണം; ഭർത്താവ് റിമാൻഡിൽ

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവ് റിമാൻഡിൽ. നരഹത്യ കുറ്റം ചുമത്തി ഇന്നലെ വൈകിട്ടോടെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ ആദ്യ ഭാര്യയും മകളും ചേർന്നാണ് പ്രസവം എടുത്തത്. കൂടാതെ അക്യുപങ്ചർ ചികിത്സ നൽകിയതും അന്വേഷണ പരിധിയിലുണ്ട്. ചൊവ്വാഴ്ച വൈകിട്ടാണ്…

ടി.പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതികൾ ജ്യോതി ബാബുവും കെ.കെ കൃഷ്ണനും കോടതിയിൽ കീഴടങ്ങി

ടി പി ചന്ദശേഖരന്‍ വധകേസില്‍ ഹൈക്കോടതി കുറ്റക്കാരെന്ന് വിധിച്ച സിപിഎം നേതാക്കള്‍ ജ്യോതി ബാബുവും കെ.കെ കൃഷ്ണനും കോഴിക്കോട് വിചാരണ കോടതില്‍ കീഴടങ്ങി. ചികിത്സയിലായിരുന്ന ജ്യോതി ബാബുവിനെ ആംബുലന്‍സിലാണ് എത്തിച്ചത്. ഇരുവരെയും കുറ്റകാരല്ലെന്ന് കണ്ട് വിട്ടയച്ച വിചാരണ കോടതി വിധി കഴിഞ്ഞ…

സഹതടവുകാരുടെ പരാതി; ഷാരോൺ വധക്കേസ് പ്രതിയെ ജയിൽ മാറ്റി

സംസ്ഥാനത്തെ ഞെട്ടിച്ച പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി.സഹതടവുകാരുടെ പരാതിയെ തുടർന്നാണ് ഗ്രീഷ്മയടക്കം രണ്ട് തടവുകാരെ അട്ടക്കുളങ്ങരയിൽ നിന്നും മാറ്റിയത്.അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ ഇവിടെ നിന്നും മാവേലിക്കര സ്പെഷ്യൽ ജയിലിലേക്കാണ് മാറ്റിയത്. കേസിൽ അറസ്റ്റിലായതു മുതൽ ഗ്രീഷ്മ…

പ്രണയത്തിൽ നിന്നും പിന്മാറിയത്തിന്റെ പക; വെട്ടേറ്റു ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

പെരുമ്പാവൂരിൽ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ച പെണ്‍കുട്ടി മരിച്ചു. രായമംഗലം സ്വദേശി അല്‍ക്ക അന്ന ബിനുവാണ് മരിച്ചത്. ഈ മാസം അഞ്ചാം തീയതിയായിരുന്നു ആക്രമണം നടന്നത്. പ്രതി ഇരിങ്ങോൾ സ്വദേശി ബേസില്‍ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. അതിക്രമം നടത്തിയ ശേഷം രക്ഷപ്പെട്ട ബേസില്‍ പിന്നീട്…