തഞ്ചാവൂരിൽ വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ കുത്തി കൊന്നു

തമിഴ്നാട്ടിലെ തഞ്ചാവൂരിൽ വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ കുത്തി കൊന്നു. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ്‌ മരിച്ചത്. പ്രതിയായ എം. മദനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. ക്ലാസ് മുറിയിൽ പഠിപ്പിക്കുന്നതിനിടെ ആണ്‌ അരുംകൊല. 4 മാസം മുൻപാണ്…

പനമ്പളളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകം; പ്രതിയായ അമ്മയുടെ ആണ്‍സുഹൃത്തിനെ പിടികിട്ടാതെ പോലീസ്‌

കൊച്ചില്‍ പനമ്പിളളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ അമ്മയുടെ ആണ്‍സുഹൃത്തിനെ ഇതുവരെയും പിടികിട്ടിയില്ല. തൃശൂര്‍ സ്വദേശി റഫീഖ് ഒളിവിലാണെന്നാണ് പോലീസിന്റെ വിശദീകരണം. ഇയാളുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്. ഇയാളെ കണ്ടുപിടിക്കാനായി അന്വേഷണം പുരോഗമിക്കുന്നുണ്ട് എന്നും പോലീസ് അറിയിച്ചിട്ടുണ്ട്. എസിപി രാജ്കുമാറിന്റെ…

ബംഗ്ലാദേശ് എം.പി അൻവാറുൾ അസിം അനാർ കൊല്ലപ്പെട്ടു

ബംഗ്ലാദേശ് ഭരണകക്ഷിയായ അവാമിലീഗിന്റെ മുതിർന്ന എം.പി അൻവാറുൾ അസിം അനാർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു. ചികിത്സയ്ക്കായി കൊൽക്കത്തയിലെത്തിയപ്പോഴാണ് എം.പിയെ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിൽ മൂന്നുപേർ അറസ്റ്റിലായിട്ടുണ്ട്. കേസ് അന്വേഷിക്കാൻ സിഐഡി സംഘത്തെയും നിയോഗിച്ചു. കൊൽക്കത്ത ന്യൂടൗണിലെ ഫ്ളാറ്റിൽനിന്ന് എം.പി.യുടെ വികൃതമാക്കപ്പെട്ട മൃതദേഹം…

ആഡംബര കാറിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവം; ‘ശിക്ഷക്ക് പകരം ഉപന്യാസം എഴുതാന്‍ നിര്‍ദേശം’, വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

പതിനേഴുകാരന്‍ മദ്യലഹരിയില്‍ ഓടിച്ച ആഡംബരകാര്‍ ഇരുചക്രവാഹനത്തില്‍ ഇടിച്ച് രണ്ട് ഐ.ടി. ജീവനക്കാര്‍ മരിച്ച സംഭവത്തില്‍ നരേന്ദ്ര മോദിയുടെ നിലപാടിനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നമ്മുടെ ഇന്ത്യയിൽ നിലവിൽ സമ്പത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നീതി നടപ്പാക്കുന്നത്. രണ്ട് ഇന്ത്യയെയാണ്…

ഇപി ജയരാജൻ വധശ്രമക്കേസ്; കെ സുധാകരൻ കുറ്റവിമുക്തൻ

കോൺഗ്രസിന് ഒരാശ്വാസ വാർത്ത.എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ വധശ്രമക്കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കുറ്റവിമുക്തനെന്ന് ഹൈക്കോടതി. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരൻ്റെ ഹർജി ഹൈക്കോടതി അനുവദിച്ചു. കേസിൽ ഗൂഢാലോചന കുറ്റമാണ് കെ സുധാകരനെതിരെ ചുമത്തിയിരുന്നത്. 2016 ലാണ് കേസിൽ…

സ്ത്രിധന പീഡനം നടക്കുന്നതിന്റെ 90 ശതമാനവും കാരണം ഭര്‍ത്താവിന്റെ മാതപിതാക്കള്‍

സ്ത്രീധന മരണങ്ങള്‍ നടക്കുമ്പോൾ നാടാകെ ഓരു ചര്‍ച്ച നടക്കും, എന്നീട്ട് എന്ത് പ്രയോജനം അവസ്ഥ വീണ്ടും പഴയതു തന്നെ. അതിന് അടുത്ത ഉ​ദാഹരണമാണ് പന്തീരങ്കാവില്‍ സ്ത്രീധനത്തിന്റെ പേരില്‍ നവവധു ഭര്‍ത്താവ് രാഹുലില്‍ നിന്ന് അതിക്രൂരമായി നേരിട്ട മർദ്ദനം. ഭർത്താവ് അടിച്ചാൽ തെറ്റല്ല…

കൊച്ചിയിൽ നടുറോഡിൽ നവജാതശിശുവിന്റെ മൃതദേഹം; ഫ്ലാറ്റിൽനിന്ന് വലിച്ചെറിഞ്ഞു കൊന്നു

എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സമീപത്തുള്ള ഫ്ലാറ്റിൽനിന്ന് കുഞ്ഞിനെ ഒരു പായ്ക്കറ്റിലാക്കി വലിച്ചെറിഞ്ഞ് കൊന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. രാവിലെ 8 മണിക്ക് ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഫ്ളാറ്റില്‍ നിന്ന് തുണിയില്‍ പൊതിഞ്ഞ്…

അതിഥി തൊഴിലാളിയുടെ മരണം ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് എന്ന് പോലീസ് വ്യക്തമാക്കി

മൂവാറ്റുപുഴ വാളകത്ത് അതിഥി തൊഴിലാളി അരുണാചല്‍ പ്രദേശ് സ്വദേശിയായ അശോക് ദാസ് മരിച്ചത് ആൾക്കൂട്ട മർദനത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. വിജീഷ്, അനീഷ്, സത്യൻ, സൂരജ്, കേശവ്, ഏലിയാസ് കെ പോൾ, അമൽ, അതുൽകൃഷ്ണ, എമിൽ, സനൽ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത…

ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി

തൃശൂരിൽ കഴിഞ്ഞ ​ദിവസം ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. എറണാകുളം സ്വദേശിയായ വിനോദിനെയാണ് രാത്രി ഏഴ് മണിയോടെ കൊലപ്പെടുത്തിയത്. ടിക്കറ്റ് ചോദിച്ചതിന്‍റെ പകയിലാണ് പ്രതി അതിഥി തൊഴിലാളി ഒഡിഷ സ്വദേശി രജനീകാന്ത ടിടിഇയെ ട്രെയിനിൽ…

റിയാസ് മൗലവി വധക്കേസ് ഇന്ന് മൂന്ന് പ്രതികളെയും വെറുതെ വിട്ടു

കാസർ​ഗോഡ് റിയാസ് മൗലവി വധക്കേസിലെ കോടതി വിധി വന്നു. വിധിയിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ പ്രിൻസിപ്പല്‍ സഷൻസ് കോടതിയുടേതാണ് വിധി. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. മൂന്ന്…