സീറ്റ് ബെൽറ്റ് ധരിക്കാത്ത പോലീസിന് പെറ്റിയടിച്ച് എം വി ഡി

എല്ലാവരെയും പറ്റിയടിക്കുന്ന പോലീസിനെ പെറ്റിയടിച്ചു മോട്ടോർ വാഹന വകുപ്പ്. സീറ്റ് ബെൽറ്റ് ഇടാത്തതുകൊണ്ട് തിരുവനന്തപുരത്ത് കാട്ടാക്കട, മലയിൻകീഴ് പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങൾക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. മലയിൻകീഴിൽ 1500 കാട്ടാക്കടയിൽ 1000 രൂപയും ആണ് പിഴ. ക്യാമറ വഴി നിയമലംഘനം കണ്ടെത്തിയാണ് സർവീസ്…

75 കാരിയെ ആശുപത്രിയില്‍ നിന്നും പീഡിപ്പിച്ച ജീവനക്കാരന്‍ അറസ്റ്റില്‍

ആശുപത്രിയില്‍ വച്ചു 75 കാരിയെ പീഡിപ്പിച്ച കേസില്‍ ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ വാര്‍ഡ് ബോയ് ആണ് കേസിലെ പ്രതി. ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ എക്‌സ്-റേ മുറിയിലേക്ക് കൊണ്ടുപോവുന്നതിനിടെ രണ്ട് തവണ പീഡിപ്പിച്ചതായി സ്ത്രീ പരാതിയില്‍ പറഞ്ഞു. ആശുപത്രിയില്‍…

ലോകയുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സംസ്ഥാന സര്‍ക്കാരിന്റെ ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലില്‍ നിയമവിരുദ്ധമായി ഒന്നും തന്നെ കണ്ടില്ല എന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചത് . മൂന്നാഴ്ചയിലേറെ ബില്ല് തന്റെ പരിഗണനയില്‍ ഉണ്ടായിരുന്നുവെന്നും മന്ത്രിസഭയുടെ നിര്‍ദേശം അംഗീകരിക്കാന്‍…

ബലാത്സംഗക്കേസില്‍ ശ്രീകാന്ത് വെട്ടിയാറിന് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

യുവതിയെ ബലാത്സംഗം ചെയ്തകേസില്‍ വ്‌ലോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ക്ക് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.കൊച്ചിയിലെ ഫ്‌ലാറ്റില്‍വെച്ചും ഹോട്ടലില്‍വെച്ചും ശ്രീകാന്ത് യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ പരാതിയെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസാണ് മുന്‍പ് കേസെടുത്തിരുന്നത്. ബലാത്സംഗകുറ്റം ചാര്‍ത്തി കേസെടുത്തതോടെ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍…

മധു കൊലക്കേസ് ; വിചാരണ നടപടികള്‍ നേരത്തെയാക്കി

ഹൈക്കോടതി ഇടപെടലിനെതുടര്‍ന്ന് അട്ടപ്പാടി മധു കൊലക്കേസിലെ വിചാരണ നടപടികള്‍ നേരത്തെയാക്കി. മാര്‍ച്ച് 26 ലേക്ക് മാറ്റിയ കേസ് ഫെബ്രുവരി 18 ന്പരിഗണക്കും. കേസിലെ പ്രതികള്‍ക്ക് ഡിജിറ്റല്‍ തെളിവുകളും കുറ്റപത്രത്തിലെ പകര്‍പ്പും കൈമാറി. കടയില്‍ നിന്ന് ഭക്ഷണം എടുത്തെന്ന് ആരോപിച്ച് വ്യാപാരികളും അവരുടെ…

സ്വപ്ന സുരേഷിനെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം

എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നല്‍കിയതിനെ തുടര്‍ന്ന് സ്വപ്നാ സുരേഷിനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ ഒന്നാംപ്രതി എയര്‍ ഇന്ത്യ സാറ്റ്‌സ് വൈസ് ചെയര്‍മാന്‍ വിനോയ് ജേക്കപ്പാണ്. പത്ത് പ്രതികളാണ് നിലവില്‍ കേസില്‍ ഉള്ളത്. തിരുവനന്തപുരം ജുഡീഷ്യല്‍…

നടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ചകേസില്‍ നടന്‍ ദിലീപിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരടക്കം അഞ്ചുപേര്‍ക്കാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജ് ജസ്റ്റിസ് പി.ഗോപിനാഥ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.…

ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു

മുഖ്യമന്ത്രി നേരിട്ട് കാര്യങ്ങള്‍ ബോധിപ്പിച്ചതിന് പിന്നാലെ ലോകയുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. ഇതിലൂടെ ലോകയുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന ഭേദഗതിയാണ് നിലവില്‍വരുന്നത്. ലോകയുക്ത ഓര്‍ഡിനന്‍സുമായി മന്ത്രി പി. രാജീവ് 24നു നേരിട്ട് രാജ്ഭവനില്‍ എത്തിയെങ്കിലും ഒപ്പിടാന്‍ ഗവര്‍ണര്‍ തയാറായിരുന്നില്ല. സര്‍ക്കാര്‍ വിശദീകരണം നല്‍കിയശേഷവും…