ദൈവമേ ഇന്ന് അടി കിട്ടല്ലേയെന്ന് പ്രാർത്ഥിക്കും; വിസ്മയയുടെ കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്ത്

കൊല്ലം: വിസ്മയയുടെ കൂടുതൽ ശബ്ദരേഖകൾ പുറത്ത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് കിരൺ അധിക്ഷേപിക്കാറുണ്ടെന്നും തനിക്ക് പേടിയാണെന്നും വിസ്മയ സുഹൃത്തിനോട് പറയുന്ന ഓഡിയോ സന്ദേശമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പുറത്ത് വന്ന ഫോൺ സംഭാഷണത്തിന്റെ പ്രസക്ത ഭാ​ഗങ്ങൾ. വിസ്മയ : എന്റൊരു കാര്യത്തിൽ ഞാൻ…

നടിയെ ആക്രമിച്ച കേസ്; ‘അന്വേഷണം അട്ടിമറിക്കുന്നു’ അതിജീവിത ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിത ഹൈക്കോടതിയിൽ. കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും നീതി ഉറപ്പാക്കാനുള്ള ഇടപെടൽ കോടതിയുടെ ഭാഗത്തു നിന്നുമുണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. ഹർജി വരും ദിവസങ്ങളിൽ ഹൈക്കോടതി പരിഗണിക്കും. ദിലീപിന്റെ അഭിഭാഷകരുടെ ചോദ്യം ചെയ്യൽ ഇല്ലാതെ ഈ കേസ്…

അപ്പീൽ പോയാൽ നിലനിൽക്കില്ല, വിധി നിരാശാജനകമെന്നും കിരണിന്റെ അഭിഭാഷകൻ

കൊല്ലം: വിസ്മയ കേസിലെ വിധി അപ്പീൽ പോയാൽ നിലനിൽക്കുന്നതല്ലെന്ന് കിരണിന്റെ അഭിഭാഷകൻ പ്രതാപചന്ദ്രൻ പിള്ള. വിധി നിരാശാജനകമെന്നും അഭിഭാഷകൻ വ്യക്തമാക്കി. കോടതിയിൽ തെളിവുകളായി സമർപ്പിച്ച ശബ്ദരേഖകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തതാണെന്നും പ്രതിഭാ​ഗം അഭിഭാഷകൻ ആരോപിച്ചു. വിധി നിരാശാജനകമാണ്. കേസിന്റെ എല്ലാ വശവും…

മെഡിക്കല്‍ കോളേജുകളില്‍ ജീവനക്കാര്‍ക്ക് ഐഡന്‍റിറ്റി കാര്‍ഡ് നിര്‍ബന്ധം; പരിശോധന കർശനമാക്കുമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഐഡൻറിറ്റി കാർഡ് പരിശോധന കർശനമാക്കും. സുരക്ഷാ ജീവനക്കാർ ഐഡൻറിറ്റി കാർഡ് പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നി‌ദേശം നൽകി. ജീവനക്കാരും മെഡിക്കൽ, നഴ്‌സിംഗ് വിദ്യാർത്ഥികളും നിർബന്ധമായും ഐഡൻറിറ്റി കാർഡ് ധരിച്ചിരിക്കണം. സുരക്ഷാ…

വിസ്മയ കേസിൽ വിധി ഇന്ന് ;പ്രതി കിരണിന് പരമാവധി 10 വർഷം വരെ തടവ് ലഭിക്കാമെന്ന് വിലയിരുത്തൽ

കൊല്ലം: ഭര്‍ത്തൃപീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ വിധി ഇന്ന്. പ്രതി കിരൺ കുമാറിന് പരമാവധി പത്ത് വർഷം വരെ തടവ് ലഭിക്കുമെന്നാണ് വാദി ഭാഗത്തിന്റെ വിലയിരുത്തൽ. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും സ്ത്രീധന നിരോധന നിയമത്തിലെയും പ്രധാന വകുപ്പുകളാണ് വിസ്മയ…

കെ എസ് ആർ ടി സി, ശമ്പളം വൈകിയത് പണി മുടക്ക് കാരണം, മന്ത്രിമാർ തമ്മിൽ അഭിപ്രായ വ്യത്യാസമില്ല; ആന്റണി രാജു

തിരുവനന്തപുരം: പണിമുടക്ക് നടത്തിയ പശ്ചാതലത്തിലാണ് ശമ്പളം പത്താം തീയതി നൽകാൻ സാധിക്കാതിരുന്നതെന്ന് ആവർത്തിച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഒരു പൊതുമേഖലാ സ്ഥാപനത്തിനും അവയുടെ ശമ്പളം നൽകാനുള്ള തുക മുഴുവൻ സർക്കാരിന് നൽകാൻ സാധിക്കില്ല. എന്നത് സർക്കാരിന്റെ പൊതുവായ നയമാണ്.…

കൊച്ചിയില്‍ ആയിരം കോടിയോളം വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി

കൊച്ചി: കൊച്ചിയില്‍ 220 കിലോ ഹെറോയിൻ പിടിച്ചെടുത്തു. കോസ്റ്റ് ഗാർഡും റവന്യൂ ഇന്റലിജൻസും നടത്തിയ പരിശോധനയിൽ പുറങ്കടലിൽ നിന്നാണ് ആയിരം കോടിയോളം വിലമതിക്കുന്ന ഹെറോയിന്‍ കണ്ടെത്തിയത്. തമിഴ് നാട്ടിൽ നിന്നുള്ള രണ്ട് മത്സ്യ ബന്ധന ബോട്ടുകളിലായിരുന്നു ലഹരി മരുന്ന്. പുറങ്കടലിലൂടെ നീങ്ങുന്നതിനിടെയാണ്…

ലാലു പ്രസാദ് യാദവിന്റെ വീട്ടിലും ഓഫീസുകളിലും സി ബി ഐ റെയ്‌ഡ്, പരിശോധന പുതിയ അഴിമതി കേസിൽ

പട്ന: ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മകളുടെ വീട്ടിൽ സി ബി ഐ യു‌ടെ വ്യാപക റെയ്ഡ്. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത പുതിയ കേസിലാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്. കാലിത്തീറ്റ കുംഭകോണക്കേസിൽ ജാമ്യം ലഭിച്ച് ആഴ്ചകൾക്ക്…

അധിക്ഷേപ പരാമർശം; കെ സുധാകരന് എതിരെ കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്തു.ഐപിസി 153 വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് കേസ്. പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. പരാതി നല്‍കിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഇന്നലെ രാത്രി വിളിച്ചുവരുത്തി…

ഗുജറാത്തിൽ ഫാക്ടറിയുടെ മതിൽ ഇടിഞ്ഞു വീണ് 12 മരണം

ഗാന്ധിനഗർ: ഫാക്ടറിയു‌ടെ മതിൽ ഇടിഞ്ഞുണ്ടായ അപകടത്തിൽ 12 തൊഴിലാളികൾ മരിച്ചു. ഗുജറാത്തിലെ മോർബിയിലെ ഗുജറാത്ത് ഇൻഡസ്ട്രിയിൽ ഡവലപ്പ്മെന്റ് കോർപറേഷന്റെ (ജിഐഡിസി) ഉപ്പ് ഫാക്ടറിയിലാണ് അപകടം. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രം 2 ലക്ഷം രൂപ…