പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വെള്ളിയാഴ്ച രാവിലെ ഒൻപതിനു പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇന്നലെ രാത്രിയോടെ തന്നെ വെബ്‌സൈറ്റിൽ അലോട്ട്മെന്റ് ലിസ്റ്റ് ലഭ്യമായി. വെള്ളിയാഴ്ച രാവിലെ 11 മുതൽ പ്രവേശന നടപടികൾ തുടങ്ങും. ഓഗസ്റ്റ് 10ന് വൈകിട്ട്…
Category: latest news
സംസ്ഥാനത്ത് കനത്ത മഴ തുടരും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ നിന്നുള്ള പടിഞ്ഞാറന്‍ കാറ്റിന്റെ ഗതിയും വേഗതയും കൂടുതല്‍ അനുകൂലമായതിനാല്‍ മഴ ശക്തമായേക്കുമെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാണ്. ഇത് ഞായറാഴ്ചയോടെ ന്യൂനമര്‍ദ്ദമായി മാറിയേക്കുമെന്നാണ് വിലയിരുത്തല്‍.…
കൂട്ടിക്കലില്‍ ഉരുള്‍പൊട്ടല്‍ ; മണ്ണിടിച്ചിലില്‍ ഗവി ഒറ്റപ്പെട്ടു; താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
കഴിഞ്ഞവര്‍ഷം പ്രകൃതിക്ഷോഭം നേരിട്ട കൂട്ടിക്കലില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. കൊടുങ്ങയിലാണ് ഉരുള്‍പൊട്ടിയത്. പ്രവര്‍ത്തനം നിലച്ച ക്രഷര്‍ യൂണിറ്റിന് സമീപമാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. ഉച്ചയോടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മുന്‍കരുതലിന്റെ ഭാഗമായി താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റി താമസിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. കൂട്ടിക്കല്‍ പൊലീസിന്റെയും…
ചാലക്കുടിപ്പുഴയില്‍ വൈകിട്ടോടെ കൂടുതല്‍ വെള്ളമെത്തും; 2018ലെ പ്രളയത്തില്‍ മാറിയവര്‍ ക്യാംപുകളിലേക്കു പോവണം: മുഖ്യമന്ത്രി
മഴ ശക്തിയായി തുടരുന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ തീരത്ത് 2018ലെ പ്രളയകാലത്ത് മാറിത്താമസിച്ചവര്‍ ക്യാംപുകളിലേക്കു മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാലക്കുടി പുഴയില്‍ വൈകിട്ടോടെ കൂടുതല്‍ ജലം എത്തിച്ചേരുമെന്ന് മുന്നറിയിപ്പുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രദേശവാസികള്‍ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച്…
നേരത്തെ അവധി പ്രഖ്യാപിക്കുന്നതാണ് ഉചിതം’; അവധി പ്രഖ്യാപിച്ചത് വൈകിയാണെന്ന പരാതി അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി
എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത് വൈകിയാണെന്ന പരാതി അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. സാഹചര്യം നോക്കി സ്‌കൂളുകള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിക്കുന്നതാണ് ഉചിതമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തദ്ദേശ സ്ഥാപനങ്ങളും ജില്ലാഭരണകൂടവും നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണം. വ്യാജപ്രചാരണങ്ങള്‍…
അതിതീവ്ര മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്
സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അതി തീവ്ര മഴ മുന്നറിയിപ്പ്. ഉച്ചയ്ക്കു പന്ത്രണ്ടു മണിക്കു പുറത്തിറക്കിയ അറിയിപ്പില്‍ എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് എന്നായിരുന്നു രാവിലത്തെ മുന്നറിയിപ്പ്.…
അവധി പ്രഖ്യാപിക്കാൻ വൈകി; എറണാകുളം കലക്ടർക്കെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി
കൊച്ചി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തിൽ എറണാകുളം കലക്ടർ രേണു രാജിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷനിൽ പരാതി. നടപടി ആവശ്യപ്പെട്ട് ബൈജു നോയൽ എന്ന രക്ഷിതാവാണ് പരാതി നൽകിയത്. ഉത്തരവിലെ ആശയക്കുഴപ്പം പകുതി കുട്ടികൾക്ക് അധ്യായനം നഷ്ടമാക്കിയതായി…
പാലക്കാട് വന്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി
പാലക്കാട് ജില്ലയില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി. 8,000 ജലാറ്റിന്‍ സ്റ്റിക്കുകളാണ് പാലക്കാട് ഓങ്ങല്ലൂരില്‍ നിന്ന് കണ്ടെത്തിയത്. 40 പെട്ടികളിലായി നിറച്ച നിലയിലായിരുന്നു ഇവ. ഷൊര്‍ണൂരിനടുത്ത് വാടാനാങ്കുറിശ്ശിയിലെ ക്വാറിക്ക് സമീപമാണ് ഇവ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്…
‘പുള്ളാര് റബ്ബര്‍ ബാന്‍ഡ് അല്ല,വിട്ടത് പോലെ തിരിച്ചു വരാന്‍…’; അവധി പ്രഖ്യാപനം വൈകിയതില്‍ പ്രതിഷേധം രൂക്ഷം
കനത്ത മഴ തുടരുന്ന എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വളരെ വൈകി അവധി പ്രഖ്യാപിച്ച ജില്ലാ കലക്ടറുടെ നടപടിയില്‍ പ്രതിഷേധം രൂക്ഷം. രാവിലെ 8. 25 ഓടു കൂടിയാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. ഇതിനോടകം ഒട്ടുമിക്ക സ്‌കൂളുകളിലേയും കുട്ടികള്‍ സ്‌കൂളുകളിലേക്ക്…
