സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ​ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമാ‌യ മഴ‌യ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറി‌യിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർ​ഗോഡ്, എന്നീ ജില്ലക‌ളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന്…

അട്ടപ്പാടി ആൾക്കൂട്ട ആക്രമണം; കൊല്ലപ്പെട്ട മധുവിന്‍റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് മാറ്റി

അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിന്‍റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് മാറ്റി. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന മല്ലിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കേസ് ഓഗസ്‌റ്റ് 29 ലേക്ക് മാറ്റിയത്. മല്ലിയുടെ അപേക്ഷയും മണ്ണാര്‍ക്കാട് എസ്.സി, എസ്.ടി കോടതി ഫയലിൽ…

ബോംബ് നിർമ്മാണം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും; മുഖ്യമന്ത്രി

എരഞ്ഞോളിയിൽ നടന്ന ബോംബ് സ്ഫോടനത്തില്‍ കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ വ്യക്തമാക്കി. അതെസമയം കണ്ണൂരിൽ സ്റ്റീൽ പാത്രങ്ങൾ കണ്ടാൽ തുറക്കരുത് എന്ന് സർക്കാൻ മുന്നറിയിപ്പ് നൽകണമെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഏതൊരു…

കോട്ടൺഹിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയും ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസ‌‌‌‌‌‌റുമായ ആദിത്യ ആത്മഹത്യ ചെയ്‌തു

തിരുവനന്തപുരം കോട്ടൺ ഹിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തു. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനി ആദിത്യയാണ് ആത്മഹത്യ ചെയ്‌തത്‌. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ ആയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. സൈബർ ആക്രമണത്തെ തുടർന്നാണ് ആത്മഹത്യയെന്ന് പൊലീസ് അറിയിച്ചു.…

ചിത്രം ‘കൽക്കി 2898 എഡി’യിലെ ‘ഭൈരവ ആന്തം’ ഗാനം പു‌റത്തിറങ്ങി

പ്രേക്ഷകർ ഏറെ കാത്തിരുന്ന നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രം ‘കൽക്കി 2898 എഡി’യിലെ ഗാനം പു‌റത്തിറങ്ങി. ‘ഭൈരവ ആന്തം’ എന്ന പേരിലെത്തിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത പഞ്ചാബി ഗായകനും നടനുമായ ദിൽജിത്ത് ദോസഞ്ചിയാണ് ഓപ്പം ദീപക് ബ്ലൂവും…

ബംഗാള്‍ ട്രെയിൻ അപകടത്തിൽ മോ​ദി സർക്കാരിനെ വിമർശിച്ച് മല്ലികാർജുൻ ഖാർ​ഗെ

ഇന്ന് പശ്ചിമ ബം​ഗാ‌ളിൽ ഉണ്ടാ‌‌യ ട്രെയിൻ അപകടത്തിൽ കേന്ദ്രത്തെ വിമർശിച്ച് കോൺ​​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ. കഴിഞ്ഞ കുറെ വർഷങ്ങളായി റെ‌യിൽവേ മന്ത്രാലയത്തിൽ കൊടുകാര്യസത്ഥയാണ് നടക്കുന്നത്. അതേടൊപ്പം ആ വേദി മോ​ദിയുടെ പ്രമോഷനു വേണ്ടിയാണ് ഉപയോ​ഗിക്കുന്നത് എന്നും അദ്ദേഹം കൂട്ടിചേർത്തു. ‌റെയിൽവേ…

ത്യാ​ഗത്തിന്റെ സ്മരണകളുണർത്തി ഇന്ന് ബലി പെരുന്നാൾ

ത്യാഗത്തിൻറെയും സമർപ്പണത്തിൻറെയും സ്മരണപുതുക്കി കേരളത്തിലെ ഇസ്ലാം മതവിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും. ത്യാഗത്തിന്റേയും സമർപ്പണത്തിന്റേയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംയുക്ത ഈദ് ഗാഹുകൾ ചിലയിടങ്ങളിൽ ഒഴിവാക്കിയിട്ടുണ്ട്.  വടക്കേ ഇന്ത്യ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും. വിവിധ സംസ്ഥാനങ്ങളിലെ…

ഡോ. ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസില്‍ സത്യഭാമയ്ക്ക് ജാമ്യം

ഡോ. ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമയ്ക്ക് ജാമ്യം അനുവദിച്ചു. നെടുമങ്ങാട് എസ് സി, എസ്ടി കോടതിയാണ് ജാമ്യം നല്‍കിയത്. പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകണം, സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുത്, പരാതിക്കാരനെ സ്വാധീനിക്കാന്‍…

ഒരു ദിവസത്തിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ബിഗ് ബോസ് മത്സരാര്‍ഥികള്‍; സാബുമോന്‍

ആറാം തവണയും ബിഗ് ബോസ് ഷോ മലയാളത്തില്‍ പൂര്‍ത്തിയാവാന്‍ പോവുകയാണ്. ഇതിനിടയിൽ ബിഗ് ബോസിലെ മത്സരാര്‍ഥികളുടെ പ്രതിഫലത്തെ പറ്റി സാബുമോന്‍ തുറന്ന് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. ഒന്നാം സീസണില്‍ ഒരു ദിവസം ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയ മത്സരാര്‍ഥികള്‍ വരെ ഉണ്ടായിരുന്നു എന്നാണ്…

സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വിവരങ്ങള്‍ ആത്മകഥയിലൂടെ വെളിപ്പെടുത്തി; മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുത്തു

സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മുന്‍ ഡി.ജി.പി സിബി മാത്യൂസിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം മണ്ണന്തല പൊലീസാണ് സിബി മാത്യൂസിനെതിരെ കേസെടുത്തത്. ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് നടപടി. 2019ലാണ് പൊലീസ് ഉദ്യോഗസ്ഥനായ കെ കെ ജോഷ്വാ സിബി മാത്യൂസിനെതിരെ കേസെടുക്കണമെന്ന്…