രത്തൻ ​​ടാറ്റയ്ക്ക് ഓദ്യോ​ഗിക ബഹുമതികളോടെ സംസ്കാരം ഇന്ന്

വ്യവാസയ രം​ഗത്തെ പിടിച്ചടക്കിയ രത്തൻ ​ടാറ്റയ്ക്ക് വിട നൽക്കാൻ രാജ്യം തയ്യാറായി. രാവിലെ പത്ത് മണി മുതൽ മുംബൈ NCPA ഓഡിറ്റോറിയത്തിലെ പൊതു​ദർശനത്തിന് ശേഷം ഉച്ചതിരിഞ്ഞ് 3.30 നാണ് സംസ്കാരം. മഹാരാഷ്ട്രയിൽ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് വിനോദ പരിപാടികളും…

നടൻ സിദ്ദിഖിന്‍റെ മകൻ റാഷിൻ സിദ്ദിഖ് അന്തരിച്ചു

നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റാഷിൻ സിദ്ദിഖ് അന്തരിച്ചു. 37 വയസായിരുന്നു പ്രായം. ശ്വാസതടസ്സത്തെത്തുടർന്ന് പാലാരിവട്ടം മെഡിക്കൽ സെൻ്ററിൽ ചികിത്സയിലായിരിക്കെ രാവിലെയായിരുന്നു അന്ത്യം. കബറടക്കം ഇന്ന് വൈകിട്ട് 4 ന് പടമുഗൾ ജുമാമസ്ജിദിൽ നടക്കും. നടൻ ഷഹീൻ സിദ്ധിഖ് സഹോദരനും സഹോദരിയുമുണ്ട്.…

അട്ടപ്പാടി ആൾക്കൂട്ട ആക്രമണം; കൊല്ലപ്പെട്ട മധുവിന്‍റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് മാറ്റി

അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിന്‍റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് മാറ്റി. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന മല്ലിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കേസ് ഓഗസ്‌റ്റ് 29 ലേക്ക് മാറ്റിയത്. മല്ലിയുടെ അപേക്ഷയും മണ്ണാര്‍ക്കാട് എസ്.സി, എസ്.ടി കോടതി ഫയലിൽ…

കോട്ടൺഹിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയും ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസ‌‌‌‌‌‌റുമായ ആദിത്യ ആത്മഹത്യ ചെയ്‌തു

തിരുവനന്തപുരം കോട്ടൺ ഹിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തു. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനി ആദിത്യയാണ് ആത്മഹത്യ ചെയ്‌തത്‌. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ ആയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. സൈബർ ആക്രമണത്തെ തുടർന്നാണ് ആത്മഹത്യയെന്ന് പൊലീസ് അറിയിച്ചു.…

കുവൈത്ത് ക്യാംപിലെ തീപിടിത്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സര്‍ക്കാര്‍ 5 ലക്ഷം രൂപ നൽകും

കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു. കൂടാതെ മരണമടഞ്ഞവരുടെ…

ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളികൾക്ക് മരണാനന്തര ജീവിതത്തെ കുറിച്ചുള്ള സന്ദേശങ്ങള്‍ വ്യാജ ഇ-മെയിൽ വഴി എത്തിയിരിന്നു

അരുണാചൽ പ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളികൾക്ക് മരണാനന്തര ജീവിതത്തെ കുറിച്ചുള്ള സന്ദേശങ്ങള്‍ എത്തിയിരുന്നത് ഡോണ്‍ ബോസ്ക്കോയുടെ പേരിൽ തയ്യാറാക്കിയ വ്യാജ ഇ-മെയിൽ ഐഡിയിൽ നിന്നാണെന്ന് പൊലീസ്. ഡിജിറ്റൽ തെളിവുകൾക്ക് ഇട നൽകാത്ത വിധം ആസൂത്രിതമായിട്ടായിരുന്നു നവീൻ ഓരോ നീക്കങ്ങളും നടത്തിയത്.…

നടി മീരാ ജാസ്മിന്റെ പിതാവ് അന്തരിച്ചു

സിനിമാ താരം മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു. 83 വയസ്സായിരിന്നു പ്രായം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. ഭാര്യ ഏലിയാമ്മ ജോസഫ്. മീരയെ കൂടാതെ ജിബി സാറ ജോസഫ്, ജെനി സാറ ജോസഫ്,…

അധ്യാപിക കോട്ടയത്തെ ദമ്പതികൾക്കൊപ്പം അരുണാചലിൽ മരിച്ച നിലയിൽ കണ്ടെത്തി

മലയാളികളായ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശികളായ ദമ്പതികൾ നവീനും ദേവിയും തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപിക ആര്യയുമാണ് മരിച്ചത്. ഇറ്റാനഗറിലെ ഹോട്ടലിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂവരും ശരീരത്തിൽ വ്യത്യസ്തമായ മുറിവുകളുണ്ടാക്കിയെന്നാണ് വിവരം. മുറിവുകളിൽ നിന്ന്…

തമിഴ് നടൻ ഡാനിയേൽ ബാലാജി അന്തരിച്ചു

പ്രമുഖ തമിഴ് നടൻ ഡാനിയേൽ ബാലാജി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.48 വയസായിരുന്നു. കമൽഹാസന്റെ നടക്കാതിരുന്ന ബിഗ് ബജറ്റ് ചിത്രമായിരുന്ന ‘മരുതനായഗം’ എന്ന സിനിമയുടെ സെറ്റിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജരായാണ് ഡാനിയൽ ബാലാജി തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. ചെന്നൈ തരമണി…

ഡോ അഭിരാമിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം മരിച്ച ഡോ അഭിരാമിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത് വന്നു. മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ജീവിതം മടുത്തത് കൊണ്ട് പോകുന്നു എന്നുമാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. വെള്ളനാട് സ്വദേശിനിയാണ് ഡോ. അഭിരാമി. അഭിരാമി താമസിച്ചിരുന്ന മെ‍ഡിക്കൽ കോളേജിന് അടുത്തുള്ള വീട്ടിൽ നിന്നാണ്…