ആരോഗ്യ സര്‍വ്വകലാശാല പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍

തിരുവനന്തപുരം: ആരോഗ്യ സര്‍വ്വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ ഈ മാസം 21 മുതല്‍ നടത്താന്‍ തീരുമാനമായി. ഇതു സംബന്ധിച്ച് മാര്‍ഗനിര്‍ദേശമിറങ്ങി.അവസാന വര്‍ഷ എംബിബിഎസ് അടക്കമുള്ള പരീക്ഷകളാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് പരിശോധന നടത്തിയ ശേഷമാകും പ്രവേശനം. മുന്‍പ് പോസിറ്റീവ് ആയവര്‍ക്ക് പ്രത്യേക…

നൂറിലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത കരസേന: അപേക്ഷ ജൂണ്‍ 23 വരെ

ഡല്‍ഹി: കരസേനയില്‍ വിവിധ വിഭാഗങ്ങളിലായി 191 ഓളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പുരുഷന്മാര്‍ക്ക് 175 ഒഴിവുകളും വനിതകള്‍ക്ക് 14 ഒഴിവുകളും വിധവകള്‍ക്കായി രണ്ട് ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വ്യത്യസ്തമായ ടെക്‌നിക്കല്‍ സ്ട്രീമുകളിലാണ് നിലവില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത.് ബി.ഇ/ബി ടെക് ആണ്…

ഗ്രാമീണ ഗവേഷക സംഗമം 2021-ലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു

കേരളത്തില്‍ ഗ്രാമീണ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനായി ഗ്രാമീണ ഗവേഷകര്‍ക്കും സാങ്കേതിക വിദ്യാര്‍ഥികള്‍ക്കും പ്രോത്സാഹനം നല്കുന്നതിലേക്കായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഗ്രാമീണ ഗവേഷക സംഗമം 2021 സംഘടിപ്പിക്കുന്നു. കോവിഡ് 19 മഹാമാരിയുടെ സാഹചര്യത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പ്രാദേശിക തലത്തിലും…

വിദ്യാർഥികളെ കുരുക്കിലാക്കി കേരള യൂണിവേഴ്സിറ്റി

ആറാം സെമസ്റ്റർ ബിരുദ വിദ്യാർത്ഥികളെ വെട്ടിലാക്കിയിരിക്കുകയാണ് കേരള സർവകലാശാല. അഞ്ചാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് ഒരുമാസം പോലുമാകുന്നതിന് മുൻപേ ആറാം സെമസ്റ്റർ പരീക്ഷ നടത്താനൊരുങ്ങുകയാണ് സർവകലാശാല. മിക്ക കോളേജുകളിലും രണ്ടാഴ്ച മുമ്പാണ് ആറാം സെമസ്റ്ററിന്റെ ക്ളാസുകൾ ആരംഭിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഇലക്ഷൻ…

റിട്ടയേർഡ് പ്രൊഫ:എം.സിദ്ദീക്കുൽ കബീറിന് ഡോക്ടറേറ്റ്

യൂണിവേഴ്സിറ്റി കോളേജിലെ മുൻ അധ്യാപകനും ആര്യനാട് അൽ കൗസറിൽ പള്ളിവേട്ട സ്വദേശിയുമായ റിട്ടയേർഡ് പ്രൊഫ:എം.സിദ്ദീക്കുൽ കബീറിന് ആൾട്ടർനേറ്റീവ് മെഡിസിനിൽ അക്യുപങ്ചർ ചികിത്സയെക്കുറിച്ചുള്ള ഗവേഷണത്തിന് കസാക്കിസ്ഥാൻ അൽ ഫരാബി നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചു. അറബിക് ഭാഷയിൽ എം.എ യും ബി.എഡും,…

ഐസിറ്റി അക്കാദമിയുടെ അഞ്ചാമത് അന്താരാഷ്ട്ര കോണ്‍ക്ലേവ് ‘ഐസിഎസ്ഇറ്റി2021’ മാര്‍ച്ച് പതിനഞ്ച് പതിനാറ് തിയതികളില്‍

ഐസിറ്റി അക്കാദമിയുടെ അഞ്ചാമത് അന്താരാഷ്ട്ര കോണ്‍ക്ലേവ് ‘ഐസിഎസ്ഇറ്റി2021’ മാര്‍ച്ച് പതിനഞ്ച് പതിനാറ് തിയതികളില്‍ @കോണ്‍ക്ലേവിന്റെ ഉദ്ഘാടനം മുഖ്യാതിഥി സിഎസ്‌ഐആറിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ആര്‍ എ മഷേല്‍ക്കര്‍ നിര്‍വഹിക്കും@വ്യവസായിക പ്രമുഖര്‍, ഐടി വിദഗ്ദ്ധര്‍ എന്നിവര്‍ വിവിധ ചര്‍ച്ചകളില്‍ പങ്കെടുക്കും@ കോണ്‍ക്ലേവിനോട് അനുബന്ധിച്ച് ടെക് ഫെസ്റ്റ് ‘ടെക്കാത്ളോണ്‍’ സംഘടിപ്പിക്കും തിരുവനന്തപുരം: കോവിഡ് കാലത്തെ നവ സാധാരണത്തെ ആസ്പദമാക്കി ഐസിറ്റി അക്കാദമി ഓഫ് കേരളയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ദ്വിദിന കോണ്‍ക്ലേവ് മാര്‍ച്ച് പതിനഞ്ച്, പതിനാറ് തീയതികളില്‍ നടക്കും. വെര്‍ച്വല്‍ മുഖാന്തരം നടക്കുന്ന അഞ്ചാമത് കോണ്‍ക്ലേവിന്റെ ഉദ്ഘാടനം സിഎസ്‌ഐആറിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ആര്‍ എ മഷേല്‍ക്കര്‍ നിര്‍വഹിക്കും. ചടങ്ങില്‍ ഡോ. എപിജെ അബ്ദുല്‍ കലാം ടെക്ക്‌നോളജിക്കല്‍ യുണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം എസ്, ട്രെയില്‍ഹെഡ് അക്കാദമി വൈസ് പ്രസിഡന്റ് വില്ല്യം സിം എന്നിവര്‍ വിശിഷ്ടാതിഥികളാകും. സമ്മേളനത്തില്‍ ഐസിറ്റി അക്കാദമി ചെയര്‍മാന്‍ ഡോ. ടോണി തോമസ് അധ്യക്ഷത വഹിക്കും. പതിനൊന്ന് മണിക്ക് സമാപിക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം വ്യാവസായിക ഐടി രംഗത്തെ പ്രമുഖര്‍ നയിക്കുന്ന ചര്‍ച്ചകളും സമ്മേളനങ്ങളും തുടരും. നൈപുണ്യം, സാങ്കേതിക വിദ്യ, എന്‍ജിനീയറിംഗ് എന്നീ വിഷയത്തെ ആസ്പദമാക്കിയുള്ള വിഷയങ്ങളാണ് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ക്ലേവില്‍ ചര്‍ച്ചയുടെ ഭാഗമാവുക. കോവിഡാനന്തര കാലഘട്ടത്തിലെ നവ സാധാരണത്തെ അഭിമുഖീകരിച്ച് മുന്നോട്ട് നീങ്ങുന്നതെങ്ങിനെയെന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചകള്‍ക്കായി വ്യവസായിക രംഗത്തെ പ്രഗദ്ഭരായ നിരവധി പേരെ ഒരു കുടക്കീഴിലേക്ക് കൊണ്ടു വരികയാണ് കോണ്‍ക്ലേവിന്റെ ലക്ഷ്യമെന്ന്് ഐസിഎസ്ഇറ്റി 2021ന്റെ കോണ്‍ഫറന്‍സ് ചെയര്‍, ഡോ. മനോജ് എ എസ് അഭിപ്രായപ്പെട്ടു.  കൂടാതെ, നവ സാധാരണത്തിലെ നവീകരണവും സംരംഭകത്വവവും, നവസാധാരണത്തിലെ ജോലി സാധ്യതകള്‍, ജിവിതശൈലികള്‍, നവ സാധാരണത്തില്‍ ബിസിനസ്സ് രംഗത്ത് സാങ്കേതികതയുടെ പങ്ക്, തുടങ്ങിയ വിഷയങ്ങളിലാകും ദ്വദിന കോണ്‍ക്ലേവില്‍ വിദഗ്ദ്ധര്‍ സംസാരിക്കുക. എന്‍ജിനീയറിംഗ് ആന്‍ഡ് മാനേജ്മെന്റ് രംഗത്തെ വിദ്യാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കും, ഗവേഷകര്‍ക്കും വിപുലമായ അവസരങ്ങള്‍ സൃഷ്ടിക്കുവാനാണ് കോണ്‍ക്ലേവ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈന്‍ മുഖാന്തരം നടക്കുന്ന കോണ്‍ക്ലേവില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുമുള്ള 800ല്‍ പരം വിദ്യാര്‍ഥികളും ഗവേഷകരും അധ്യാപകരും പങ്കെടുക്കുമെന്നാണ് അധികൃതര്‍ ഉറ്റുനോക്കുന്നത്. വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ടെക്‌നോളജി അധിഷ്ഠിത വിഷയത്തെ ആസ്പദമാക്കിയുള്ള പേപ്പര്‍ അവതരണവും ഉണ്ടായിരിക്കും. ഉദ്ഘാടന ദിവസം യുഎന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാം ഓപ്പറേഷന്‍സ് മാനേജരായ മുരളി തുമ്മാരുക്കുടി നയിക്കുന്ന, ‘നവ സാധാരണ കാലത്തെ ദുരന്തനിവാരണം’ എന്ന വിഷയം ആസ്പദമാക്കിയുള്ള സമ്മേളനവും, രണ്ടാം ദിവസം യുഎഈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഓയും ചെയര്‍മാനും കൂടിയായ ഡോ സോഹന്‍ റോയ് നയിക്കുന്ന പ്രത്യേക ചര്‍ച്ചയും, ദ്വിദിന കോണ്‍ക്ലേവിന്റെ പ്രധാന ആകര്‍ഷണമാണ്.  വിദ്യാര്‍ഥികളുടെ സാങ്കേതിക നൈപുണ്യത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സജ്ജമാക്കിയിട്ടുള്ള ടെക്കാത്‌ളോണും കോണ്‍ക്ലേവിന്റെ ഭാഗമാണ്. പതിനാറാം തിയതി നടക്കുന്ന സമാപന ചടങ്ങില്‍ ടെക്കാത്‌ളോണിലും പേപ്പര്‍ അവതരണത്തിലും മികച്ച പ്രകടനം പുറത്തെടുത്തവരെ പ്രഖ്യാപിക്കും. ധനകാര്യ വകുപ്പ് മന്ത്രി തോമസ്സ് ഐസക്ക് മുഖ്യാതിഥിയായെത്തുന്ന സമാപന സമ്മേളനത്തില്‍, കെ ഡിസ്‌കിന്റെ ചെയര്‍മാന്‍ ഡോ. കെ എം അബ്രഹാം, കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ജിടെക്ക് സെക്രട്ടറി ബിനു ജേക്കബ് തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ ഐസിറ്റിഎകെ ബോര്‍ഡ് അംഗം ദിനേശ് തമ്പി അധ്യക്ഷത വഹിക്കും. ദ്വിദിന കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതിനായി ചുവടെ കൊടുത്തിട്ടുള്ള ലിങ്കില്‍ റെജിസ്റ്റര്‍ ചെയ്യാവുന്നതാണ്. https://icset2021.nowvirtual.live/Register/

കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ സ്വയംതൊഴിൽ പരിശീലന പരിപാടിക്കു മാര്‍ച്ച് 18 ന് തുടക്കം

പാവ നിർമ്മാണം-Soft toy making ക്ലാസുകൾ രാവിലെ 10 മുതൽ 5 മണി വരെ (ഭക്ഷണം കൊണ്ടുവരേണ്ടതില്ല). വിദഗ്ദ്ധരായ പരിശീലകർ. സംരംഭം തുടങ്ങി വിജയിപ്പിക്കാനുള്ള EDP ക്ലാസുകളും, പരിശീലന ശേഷം വിവിധ സർക്കാർ സബ്സിഡിയുള്ള വായ്പാ പദ്ധതികളിലൂടെ  ബാങ്കുകളിൽ നിന്ന്  വായ്പയെടുത്ത്…

സെക്രട്ടറിയേറ്റിന് മുന്നിലെ സമരം 23 വരെ തുടരും ; സമരം അവസാനിക്കുക രാഹുല്‍ ഗാന്ധി സമരപ്പന്തലില്‍ എത്തുന്നതോടെ ; തൊഴില്‍ മാത്രമോ ലക്ഷ്യം എന്ന് സോഷ്യല്‍ മീഡിയ

സെക്രട്ടറിയേറ്റിനു മുന്നില്‍ തുടരുന്ന ഉദ്യോഗാര്‍ത്ഥികളുടെയും യൂത്ത് കോണ്‍ഗ്രസ് – കെ.എസ്.യു സംഘടനകളുടെയും സമരം രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം വരെ തുടരാന്‍ തീരുമാനം. ഉദ്യോഗാര്‍ത്ഥികളിലെ സമര നേതാക്കളും കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമായും രമേശ് ചെന്നിത്തല നടത്തിയ രഹസ്യ ചര്‍ച്ചയിലാണ്…

കേരളത്തില്‍ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നു ; രാജ്യത്ത് ഒന്നാമത്

തിരുവനന്തപുരം : രാജ്യത്തിലെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമതാണെന്ന് സര്‍വ്വേ ഫലം. കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പീരിയോഡിക്ക് ലേബര്‍ ഫോര്‍സ് സര്‍വ്വേ ഫലം പ്രകാരം കേരളത്തില്‍ 15-ിനും 29-ിനും ഇടയില്‍ പ്രായമുള്ളവരില്‍ 40.5 ശതമാനം പേര്‍ക്കും തൊഴില്‍ ഇല്ല. ദേശീയ ശരാശരി…