പ്രായത്തെ പടിക്ക് പുറത്തുനിര്‍ത്തി ചെറുപ്പക്കാരെ പോലും അസൂയപ്പെടുത്തുന്ന വിധത്തില്‍ നടക്കണമെങ്കില്‍ അത് മലയാളത്തിന്റെ സ്വന്തം മമ്മൂക്കയ്ക്ക് മാത്രമേ കഴിയുകയുള്ളൂ. ഓരോ തവണ അ?ദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന വരവേല്‍പ്പും കമന്റുകളും മാത്രം മതി മമ്മൂക്കയുടെ ലുക്ക് സിനിമ പ്രേക്ഷകരെയും ആരാധകരേയും എത്രത്തോളം പ്രചോദിപ്പിക്കുന്നതാണെന്ന് അറിയാന്‍. ഭക്ഷണകാര്യങ്ങളിലെ സൂക്ഷമതയും അതുപോലെ ഈ പ്രായത്തിലും തന്റെ ആരോ?ഗ്യത്തിന് കൊടുക്കുന്ന പരിചരണവും ശ്രദ്ധയുമെല്ലാം ഏതൊരാള്‍ക്കും മാതൃകയാക്കാവുന്ന ഒന്നാണ്. ഇപ്പോഴിത അമ്മയുടെ മീറ്റിങിനെത്തിയ മമ്മൂട്ടിയുടെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പരിപാടി ഏതായാലും തന്റെ ലുക്കിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കും മമ്മൂക്ക തയ്യാറല്ല. അതിപ്പോള്‍ ഷര്‍ട്ട് മുതല്‍ ധരിക്കുന്ന ചെരുപ്പില്‍ വരെയുണ്ടാകും അദ്ദേഹത്തിന്റേതായ ഒരു സ്‌റ്റൈല്‍.
ഇത്തവണ വെള്ള നിറത്തിലെ വസ്ത്രത്തിലെത്തിയാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നത്. വെള്ള നിറത്തിലെ വസ്ത്രം ധരിച്ച് പഴയ മോഡല്‍ ലാന്‍ഡ് റോവറിനൊപ്പം നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇത്തവണ മമ്മൂട്ടി പങ്കുവച്ച ചിത്രങ്ങളില്‍ ആരാധകരുടെ കണ്ണുടക്കിയത് അദ്ദേഹത്തിന്റെ വെള്ള ഷര്‍ട്ടിലേക്കാണ്. ഷര്‍ട്ടില്‍ ഇറ്റാലിയന്‍ ഫ്‌ലോറല്‍ സ്റ്റിച്ചിം?ഗ് എംബ്രോയിഡറിയും കാണാം. ആറായിരത്തിലധികമാണ് ഈ ഷര്‍ട്ടിന്റെ വില.
മമ്മൂക്കയുടെ ഷര്‍ട്ടില്‍ എഴുതിയിരിക്കുന്ന കാപ്രി ഇറ്റലി എന്താണെന്നാണ് ഇപ്പോള്‍ ആരാധകര്‍ തെരയുന്നത്. ഇറ്റലിയിലെ ഒരു വിനോദ സഞ്ചാര ദ്വീപാണ് കാപ്രി. പ്രകൃതി സൗന്ദര്യത്തിന്റെ പേരില്‍ ഏറെ പ്രശസ്തമാണ് ഈ ദ്വീപ്.
നിരവധി പേരാണ് മമ്മൂക്കയുടെ ചിത്രങ്ങള്‍ക്ക് കമന്റുമായെത്തിയിരിക്കുന്നത്. ചെറുപ്പക്കാരെ നാണം കെടുത്താന്‍ വേണ്ടി തുനിഞ്ഞിറങ്ങിയേക്കുവാ, ഭീഷ്മ ലെവല്‍ മറ്റൊരു ഐറ്റം ആണോ പുതിയതായി വരാന്‍ പോകുന്നത്? അതോ ബിലാലിനായുള്ള മേക്കോവര്‍ ആണോ? എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റുകള്‍.

 
                                            