ബഹുബലി സമൂസ കഴിച്ചാൽ 71000 രൂപ കിട്ടുമോ?

എണ്ണയില്‍ പൊരിച്ചെടുത്ത ഒരു സമൂസ കിട്ടിയാല്‍ എങ്ങനെയിരിക്കും? ഒറ്റ മിനിറ്റ് കൊണ്ട് തിന്നുതീര്‍ക്കും എന്നാവും ഭൂരിഭാഗവും പറയാന്‍ പോകുന്ന മറുപടി. സമൂസയോട് അത്ര പ്രിയമില്ലാത്ത ആളുകളും ഉണ്ടാവും. എങ്കിലും ഇനി പറയാന്‍ പോകുന്ന കാര്യം നിങ്ങളും ഒന്ന് കേട്ടോളു, ചിലപ്പോള്‍ കൈനിറയെ കാശ് കിട്ടിയേക്കും. സംഭവം എന്താണെന്ന് നോക്കാം.

12 കിലോ ഭാരമുള്ള സമൂസ, 30 മിനിറ്റ് കൊണ്ട് കഴിച്ചു തീര്‍ത്താല്‍ 71000 രൂപയാണ് സമ്മാനമായി ലഭിക്കുക. സംഭവം ഉത്തര്‍പ്രദേശിലാണ്. എന്തിനാണ് ഇത്ര വലിയ സമൂസ ഉണ്ടാക്കി ഇങ്ങനൊരു മത്സരം എന്നായിരിക്കും നിങ്ങളുടെ ചോദ്യം. പറയാം. ലാല്‍കുര്‍ത്തി ആസ്ഥാനമായുള്ള കൗശല്‍ സ്വീറ്റ്‌സിന്റെ ഉടമയായ ശുഭം കൗശല്‍ ആണ് ഈ ബാഹുബലി സമൂസയ്ക്ക് പിന്നില്‍.

സമൂസയക്ക് കുറച്ചുകൂടി ശ്രദ്ധ ലഭിക്കുന്നതിന് വേണ്ടി ‘വ്യത്യസ്തമായ എന്തെങ്കിലും’ ചെയ്യണമെന്ന തോന്നലിന് പിന്നാലെയാണ് ഇദ്ദേഹം ഇങ്ങനൊരു ആശയത്തില്‍ എത്തിയത്. അങ്ങനെയാണ് 12 കിലോ ഭാരമുള്ള ബാഹുബലി സമൂസ ഉണ്ടാക്കാമെന്ന തീരുമാനത്തില്‍ എത്തിയത്. ആളുകള്‍ ‘ബാഹുബലി’ സമൂസ ഓര്‍ഡര്‍ ചെയ്യാറുണ്ടെന്നും കേക്കിന് പകരം ജന്മദിനത്തില്‍ ഇത് മുറിക്കാന്‍ ഇഷടപ്പെടുന്നവര്‍ ഉണ്ടെന്നുമാണ് ഇദ്ദേഹം പറയുന്നത്.

ഉരുളക്കിഴങ്ങ്, കടല, മസാലകള്‍, പനീര്‍, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ നിറച്ച സമൂസ 30 മിനിറ്റിനുള്ളില്‍ കഴിച്ച് തീര്‍ത്താല്‍ 71,000 രൂപ ലഭിക്കുന്ന ചലഞ്ച് ഉണ്ടെന്നും ഇദ്ദേഹം പറയുന്നു. ഈ ഭീമന്‍ സമൂസ ഉണ്ടാക്കാന്‍ ആറ് മണിക്കൂര്‍ സമയമാണ് ഇവിടുത്തെ പാചകക്കാര്‍ എടുക്കുന്നത്. സമൂസ വറുത്തെടുക്കാന്‍ മാത്രം 90 മിനുട്ട് വേണമെന്നാണ് അദ്ദേഹം പറയുന്നത്. മാത്രവുമല്ല മൂന്ന് പാചകക്കാരും ഇതിന് ആവശ്യമാണ്.

12 കിലോ ഭാരമുള്ള സമൂസയില്‍ 7 കിലോ അതിനകത്ത് നിറച്ചിരിക്കുന്ന സാധനങ്ങളുടെ ഭാരമാണ്. ‘ഞങ്ങളുടെ ബാഹുബലി സമൂസ സോഷ്യല്‍ മീഡിയയിലും ഷോപ്പില്‍ പതിവായി വരുന്ന ഫുഡ് ബ്ലോഗര്‍മാരുടെയും ശ്രദ്ധ പിടിച്ചുപറ്റി. പ്രദേശവാസികളും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ താമസിക്കുന്നവരും ഈ സമൂസയെപ്പറഅറ് ചോദിക്കുന്നുണ്ട്, കൗശല്‍ പറഞ്ഞു. മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ മാത്രമെ ഈ സമൂസ ലഭിക്കുകയുള്ളൂ.

സമൂസ ശ്രദ്ധയില്‍പ്പെടാന്‍ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ‘ബാഹുബലി’ സമൂസ ഉണ്ടാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ആദ്യം, ഞങ്ങള്‍ നാല് കിലോ സമൂസയും പിന്നീട് എട്ട് കിലോ സമൂസയും ഉണ്ടാക്കി തുടങ്ങി. രണ്ടും ജനപ്രിയമായി. പിന്നീട് 12 കിലോഗ്രാം സമൂ,യാണ് തയ്യാറാക്കിയത്,’ കൗശല്‍ പറഞ്ഞു

12 കിലോ സമൂസയ്ക്ക് ഏകദേശം 1500 രൂപയാണ് വിലയാവുക. ബാഹുബലി സമൂസകള്‍ക്കായി ഇതുവരെ 40-50 ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കൗശല്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ സമൂസയാണെന്നും അദ്ദേഹം അവകാശപ്പെട്ടു . പടിഞ്ഞാറന്‍ യുപി ജില്ലയായ മീററ്റ് ‘റെവ്രി’, ‘ഗജക്’ തുടങ്ങിയ മധുരപലഹാരങ്ങള്‍ക്കും വളരെ പ്രശസ്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *