തിരുവനന്തപുരം: വീട്ടു വഴക്കിനനെ തുടർന്ന് തിരുവനന്തപുരം തിരുവല്ലത്ത് ജ്യേഷ്ഠൻ അനുജനെ കൊന്ന് കുഴിച്ചുമൂടി. വണ്ടിത്തടം സ്വദേശിയായ രാജ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രാജിന്റെ സഹോദരൻ ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പതിനൊന്ന് ദിവസമായി രാജിനെ കാണ്മാനില്ലായിരുന്നു. ഇവരുടെ അമ്മ ഓണത്തിന് ബന്ധുവീട്ടിൽ പോയി തിരികെ വന്നപ്പോഴാണ് മകനെ കാണാനില്ലെന്ന വിവരം അറിയുന്നത്. സംഭവമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
കൊല്ലപ്പെട്ട രാജും സഹോദരൻ ബിനുവും തമ്മിൽ വൈരാഗ്യമുണ്ടായിരുന്നുവെന്നും ഇവർ തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറയുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

 
                                            